Film News

ബോളിവുഡിന്റെ കിം​ഗ് ഖാൻ! പക്ഷേ ഈ വീഡിയോ ആരുടെയും മനം നിറയ്ക്കും, സംതിം​ഗ് സ്പെഷ്യൽ

രാജ്യത്ത് ഏറ്റവും കൂടുതൽ ആരാധകരുള്ള താരമെന്ന ചോദ്യത്തിന് പലരുടെയും ഉത്തരമാണ് ഷാരുഖ് ഖാൻ. എന്നാൽ, ബോളിവുഡിന്റെ കിം​ഗ് ഖാൻ ആണെങ്കിലും അതിന്റെ മേനി നടിച്ചിൽ ഒന്നും താരത്തിനില്ലെന്ന് പലവട്ടം കണ്ടുകഴിഞ്ഞതാണ്. ഇപ്പോൾ താരത്തിന്റെ ഒരു വീഡിയോ ആണ് സോഷ്യൽ മീഡ‍ിയ ഏറ്റെടുത്തിട്ടുള്ളത്.

മനോജ് ബാജ്‍പേയ് അടക്കമുള്ളവരെ ഷാരൂഖിനൊപ്പം വീഡിയോയിലുണ്ട്. പ്രമുഖരോട് മാത്രമല്ല സാധാരണക്കാരോട് പോലുമുള്ള താരത്തിന്റെ പെരുമാറ്റം ആണ് കയ്യടി നേടുന്നത്. ആൾക്കൂട്ടത്തിനു നടുവിലൂടെ തിരക്കിൽ പോകുമ്പോഴും ആരാധകർക്ക് ഇങ്ങോട്ട് നൽകുന്ന സ്നേഹത്തിന് താരം മറുപടി നൽകുന്നുണ്ട്. ഡങ്കി എന്ന ചിത്രമാണ് ഷാരുഴിന്റേതായി ഒടുവിൽ പുറത്ത് വന്നത്. മികച്ച അഭിപ്രായങ്ങളും ചിത്രത്തിന് ലഭിച്ചിരുന്നു.

Most Popular

To Top