ഭീഷ്മപര്‍വ്വത്തിന്റെ രണ്ടാംഭാഗം..? വെളിപ്പെടുത്തി തിരക്കഥാകൃത്ത്..!!

മമ്മൂട്ടി- അമല്‍ നീരദ് കൂട്ടുകെട്ടില്‍ പിറന്ന സിനിമയാണ് ഭീഷ്മപര്‍വ്വം. ബിഗ്ബിയ്ക്ക് ശേഷം മറ്റൊരു സൂപ്പര്‍ഹിറ്റ് സിനിമയാണ് അമല്‍ നീരദ് ആരാധകര്‍ക്ക് സമ്മാനിച്ചത്. ബിഗ്ബിയുടെ രണ്ടാം ഭാഗം ബിലാലിനായി കാത്തു നിന്ന ആരാധകരിലേക്കാണ് ഭീഷ്മപര്‍വ്വം എത്തിയത്. അമല്‍ നീരദിന്റെ മേക്കിംഗ് പ്രശംസിച്ച് എല്ലാവരും എത്തിയപ്പോള്‍ തിരക്കഥ സിനിമയുടെ നട്ടെല്ലാക്കിയ ദേവദത്ത് ഷാജിയും ഏവര്‍ക്കും പ്രിയങ്കരനായി മാറി. ഇപ്പോഴിതാ ഈ ചിത്രത്തിന് ഒരു രണ്ടാം ഭാഗം ഉണ്ടാകുമോ എന്നറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകര്‍.

ഈ ചോദ്യത്തിന് തിരക്കഥാകൃത്ത് നല്‍കിയ ഉത്തരമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ഭീഷ്മ പര്‍വ്വത്തിന് രണ്ടാം ഭാഗമുണ്ടാകാനും ഇല്ലാതിരിക്കാനുമുള്ള സാധ്യതയുണ്ടെന്ന് ആണ് ദേവദത് ഷാജി പറയുന്നത്. ഡീറ്റേയ്ല്‍ഡായിട്ടുള്ള ബാക്ക് സ്റ്റോറി ക്രിയേറ്റ് ചെയ്തതിന് ശേഷമാണ് അമല്‍ നീരദ് ഭീഷ്മ പര്‍വ്വം സ്‌ക്രിപ്റ്റിലെത്തിയതെന്നും അത്‌കൊണ്ട് തന്നെ ഭീഷ്മ പര്‍വ്വം സിനിമയ്ക്ക് രണ്ടാം ഭാഗം ഉണ്ടാകുമോ എന്നത് അമല്‍ സാറിനോട് ചോദിക്കണം എന്നും ദേവദത് വെളിപ്പെടുത്തി.

ഒരു രണ്ടാം ഭാഗം ഉണ്ടാക്കാന്‍ ഉള്ള സ്‌കോപ് ഉണ്ടെങ്കിലും അങ്ങനെ ഒരു ചിന്ത ഇതുവരെ തനിക്കോ അദ്ദേഹത്തിനോ ഉണ്ടായിട്ടില്ല എന്നും, രണ്ടാം ഭാഗം ഉണ്ടാവണം എങ്കില്‍ അമല്‍ നീരദ് അത് ചിന്തിക്കേണ്ടി വരും എന്നുമാണ് ദേവദത് സൂചിപ്പിക്കുന്നത്.

നിലവില്‍ ഒരു രണ്ടാം ഭാഗം പ്ലാന്‍ ഇല്ലെന്നും ദേവദത് സൂചിപ്പിച്ചു. തീയറ്ററുകളില്‍ വലിയ പ്രകമ്പനം തന്നെ തീര്‍ത്ത സിനിമയ്ക്ക് ഇനി രണ്ടാം ഭാഗം ഉണ്ടാകുമോ എന്ന ചര്‍ച്ചകള്‍ ഉരുമ്പോള്‍ തന്നെ ബിലാലുമായി ഈ കൂട്ടുകെട്ട് ഇനി എന്ന് എത്തും എന്ന കാത്തിരിപ്പിലാണ് ആരാധകര്‍.

Previous articleഡയാന മലയാളം പറഞ്ഞിട്ട് പോയാല്‍ മതി..!! പണി കൊടുത്ത് ദുല്‍ഖര്‍ സല്‍മാന്‍..!!
Next articleആരോടും ഏത് സാഹചര്യത്തിലും ചോദിക്കാൻ പറ്റുന്ന ഒന്നല്ല സെക്‌സ് ആൻസി വിഷ്ണു !!