മുൻ വാതിലും തുറന്ന് മാസ് എൻട്രിയുമായി ഒരു ഇന്നോവ; കൗതുകത്തോടെ ഓടി വന്ന് മത്സരാർത്ഥികൾ, സർപ്രൈസ് എന്ത്?

Follow Us :

ബി​ഗ് ബോസ് മലയാളം ആറാം സീസൺ പത്താം വാരത്തിലേക്ക് എത്തുമ്പോൾ ആവേശം ഉയരുന്നു. ഷോ അന്തിമ ഘട്ടത്തോട് അടുക്കുമ്പോൾ മത്സരാർത്ഥികൾ തമ്മിൽ കടുത്ത പോരാട്ടത്തിലാണ്. ഇതിനിടെ ഈ വാരം മുതൽ പവർ ടീം ഉണ്ടായിരിക്കില്ലെന്നും ബി​ഗ് ബോസ് പ്രഖ്യാപിച്ചിരുന്നു. ഹോട്ടൽ ടാസ്കിൽ അതിഥികളായി സീസൺ 1 മത്സരാർഥികൾ എത്തിയതായിരുന്നു കഴിഞ്ഞ വാരത്തിലെ സർപ്രൈസ്.

ഈ ആഴ്ചയും അത്തരമൊരു സർപ്രൈസ് വീക്കാണ് ബി​ഗ് ബോസ് പ്ലാൻ ചെയ്തിട്ടുള്ളതെന്നാണ് പ്രോമോയിൽ നിന്ന് മനസിലാകുന്നത്. ഫാമിലി വീക്ക് ആണ് ബി​ഗ് ബോസ് പ്ലാൻ ചെയ്തിട്ടുള്ളത്. അറുപത് ദിവസത്തിലേറെയായി കുടുംബാം​ഗങ്ങളെ കാണാതെ ജീവിക്കുകയാണ് മത്സരാർത്ഥികൾ. ഇന്നത്തെ എപ്പിസോഡ് മുതൽ മത്സരാർഥികളെ കാണാൻ അവർ എത്തി തുടങ്ങും.

ഏറ്റവും പുതിയ പ്രോമോയിൽ വീടിനുള്ളിലേക്ക് ഒരു ഇന്നോവ കാർ വരുന്നതാണ് കാണിച്ചിട്ടുള്ളത്. ഒരു പാട്ടും ഹൗസിൽ മുഴങ്ങുന്നുണ്ട്. പാട്ട് കേട്ട് ആകാംക്ഷയോടെ വരുന്ന മത്സരാർഥികൾക്ക് മുന്നിലേക്ക് കാർ വന്നുനിൽക്കുമ്പോൾ കൗതുകത്തോടെ ഓടി വരുന്നുണ്ട്. ആരുടെ വീട്ടിൽ നിന്നാണ് എന്നുള്ള സർപ്രൈസ് മാത്രം ബി​ഗ് ബോസ് പുറത്ത് വിട്ടിട്ടില്ല.