Film News

ശാപവാക്കുകൾ ചൊരിഞ്ഞത് മറന്ന് ജാൻമോണി! ലാലേട്ടൻ ചോദിച്ചപ്പോൾ നിഷ്കളങ്ക മറുപടി, വീഡിയോ കാണിച്ച് ബി​ഗ് ബോസ്

എല്ലാ ദിവസവും പൊരിഞ്ഞ അടിയുമായാണ് ബി​ഗ് ബോസ് സീസൺ 6 മുന്നോട്ട് പോകുന്നത്. മത്സരാർഥികൾക്കിടയിൽ വലിയ തർക്കങ്ങളാണ് ഓരോ ദിവസവും നടക്കുന്നത്. ശാരീരിക അക്രമത്തിലേക്ക് വരെ കാര്യങ്ങൾ എത്തിയത് പ്രേക്ഷകർ കണ്ടു കഴിഞ്ഞു. അതേസമയം, ഇപ്പോൾ ജാൻമോണിയാണ് ബി​ഗ് ബോസ് ആരാധകർക്കിടയിലെ വലിയ ചർച്ച. വാരാന്ത്യ എപ്പിസോഡിന്റെ പ്രൊമോയിൽ ജാൻമോണിയെ ചോദ്യംചെയ്യുന്ന മോഹൻലാലാണ് ഉള്ളത്.

ദേഷ്യം വരുന്ന സമയത്ത് ജാൻമോണിയുടെ ഭാഷാപ്രയോഗത്തെക്കുറിച്ച് ശ്രീരേഖ, ജാസ്മിൻ, അർജുൻ എന്നിവർ സംസാരിക്കുന്നതും പ്രൊമോയിലുണ്ട്. എന്നാൽ, അവർ പറയുന്നത് ശരിയാണോ എന്ന് മോഹൻലാൽ ചോദിക്കുമ്പോൾ താൻ അങ്ങനെയൊന്നും പറയാറില്ലെന്നാണ് ജാൻമോണി മറുപടി പറയുന്നത്.

ഇതോടെ മോഹൻലാൽ ജാൻമോണിയുടെ വീഡിയോ പ്ലേ ചെയ്യുന്നതാണ് പ്രൊമോയിൽ ഉള്ളത്. ജാൻമോണിയുടെ ഭാഷപ്രയോ​ഗങ്ങളെ കുറിച്ച് ബി​ഗ് ബോസ് പ്രേക്ഷകർ വലിയ വിമർശനങ്ങൾ ഉന്നയിച്ചിരുന്നു. ബി​ഗ് ബോസും മോഹൻലാലും ഇത് ചോദ്യം ചെയ്യണമെന്നും അഭിപ്രായങ്ങൾ ഉയർന്നിരുന്നു. ഇപ്പോൾ പ്രേക്ഷകരുടെ ആവശ്യം പോലെ മോഹൻലാൽ ഇടപെടുന്നതാണ് പ്രെമോ.

Ajay Soni