ബിഗ്ബോസിലെത്തി കുറച്ച് നാളുകൾ കൊണ്ട് ധാരാളം ആരാധകരെ സൃഷ്ട്ടിച്ച വ്യക്തിയാണ് രജിത് കുമാർ. എന്നാൽ ഇപ്പോൾ രെജിത്തിനെ ബിഗ്ബോസിൽ നിന്നും പുറത്താക്കിയിരിക്കുകയാണ്. ബിഗ്ബോസ് മത്സരാർത്ഥി രേഷ്മയുടെ കണ്ണിൽ മുളക് തേച്ചതിനെ തുടർന്നാണ് രെജിത്തിനെ പുറത്തക്കിയത്. ബിഗ്ബോസ് വീട്ടിലെ നിയമങ്ങൾക്ക് എതിരായി പ്രവർത്തിച്ചതിനാണ് രെജിത്തിനെതിരെ നിയമ നടപടികൾ സ്വീകരിച്ചത്. ഒരു ക്ലാസ് റൂമിൽ നടക്കുന്ന സംഭവങ്ങൾ ആയിരുന്നു ഇന്ന് ബിഗ്ബോസിൽ കൊടുത്ത ടാസ്ക്.
ദയ അശ്വതി, സുജോ, ഫുക്രു എന്നിവര്‍ അധ്യാപകരായും വികൃതികളായ വിദ്യാര്‍ഥികളായി രജിത്തും അമൃതയും അഭിരാമിയും രഘുവും എലീനയും രേഷ്മയും അലസാന്‍ഡ്രയും പാഷാണം ഷാജിയും ആണ് ടാസ്കില് പങ്കെടുത്തത്. ക്ലാസ് തുടങ്ങിയപ്പോഴും കുട്ടികള്‍ വികൃതി കാണിക്കുകയായിരുന്നു. രേഷ്മയുടെ ബര്‍ത്ത്ഡേയാണ് എന്ന് ക്ലാസ്സിനിടെ പറഞ്ഞു. രേഷ്മ എല്ലാവര്ക്കും മിഠായി കൊടുത്തു. അതിനിടയില്‍ ആശംസ അറിയിക്കാന്‍ ശ്രമിക്കുമ്ബോള്‍ രജിത് രേഷ്മയുടെ കണ്ണില്‍ മുളകു തേക്കുകയായിരുന്നു. തമാശയാണ് എന്നാണ് മറ്റുള്ളവര്‍ കരുതിയത്.