
ബിഗ് ബോസ് മലയാളം സീസൺ 7 ൽ പ്രേക്ഷകർ നെഞ്ചേറ്റിയ മൽസരാർത്ഥികളിൽ ഒരാളാണ് നെവിൻ കാപ്രെഷ്യസ്. ഈ സീസണിലെ വിജയി അനുമോളെ കുറിച്ച് നെവിൻ പറഞ്ഞ വാക്കുകൾ ശ്രദ്ധ നേടുകയാണ്. പിആറിന്റെ പിൻബലം കൊണ്ട് മാത്രം അനുമോൾ കപ്പ് എടുത്തതായി തോന്നിയില്ലെന്നും താൻ കപ്പ് ആഗ്രഹിച്ചിരുന്നില്ലെന്നും നെവിൻ പറയുന്നു.
”ആരെങ്കിലും ഒരാൾ കപ്പ് എടുക്കണമല്ലോ. താൻ കപ്പ് ആഗ്രഹിച്ചിട്ടില്ല. അതുകൊണ്ട് തന്നെ ആര് കപ്പെടുത്താലും സന്തോഷമേയുള്ളു. അനുമോൾ ഹൗസിൽ ഒറ്റപ്പെട്ടപ്പോൾ താൻ സപ്പോർട്ട് ചെയ്തുവെന്നത് ശരിയാണ്. അനുമോൾ ഒറ്റപ്പെട്ടതായി തനിക്ക് തോന്നിയിരുന്നു. പിന്നെ ആ ഗെയിം അങ്ങനെയാണല്ലോ. അനുമോൾക്ക് പിആർ മാത്രം കൊണ്ട് കപ്പ് എടുക്കാൻ പറ്റില്ല.
പിആർ ചെയ്യുന്നത് തെറ്റല്ല. കണ്ടന്റ് ഉണ്ടെങ്കിൽ അല്ലേ പിആർ ചെയ്യാൻ പറ്റൂ. ഓഡിയൻസിന്റെ പിആർ തന്റെ കാര്യത്തിൽ ഓട്ടോമാറ്റിക്കലി ജനറേറ്റായി. അതും ഒരു പിആർ തന്നെയാണെന്നും നെവിൻ പറയുന്നു.











