ജാസ്മിന്റെ ഉപ്പയെ കൺഫഷൻ റൂമിലേക്ക് വിളിച്ച് വരുത്തി ബി​ഗ് ബോസ്, താക്കീതും നൽകി; പുറത്തെ കാര്യം പറയരുതെന്ന് മുന്നറിയിപ്പ്

Follow Us :

ബി​ഗ് ബോസ് മലയാളം ആറാം സീസൺ പത്താം വാരത്തിലേക്ക് എത്തുമ്പോൾ ആവേശം ഉയരുന്നു. ഷോ അന്തിമ ഘട്ടത്തോട് അടുക്കുമ്പോൾ മത്സരാർത്ഥികൾ തമ്മിൽ കടുത്ത പോരാട്ടത്തിലാണ്. ഇതിനിടെ ഈ വാരം മുതൽ പവർ ടീം ഉണ്ടായിരിക്കില്ലെന്നും ബി​ഗ് ബോസ് പ്രഖ്യാപിച്ചിരുന്നു. ഹോട്ടൽ ടാസ്കിൽ അതിഥികളായി സീസൺ 1 മത്സരാർഥികൾ എത്തിയതായിരുന്നു കഴിഞ്ഞ വാരത്തിലെ സർപ്രൈസ്. വീട്ടിലേക്ക് ഇന്ന് കടന്ന് വന്നത് ജാസ്മിൻറെ കുടുംബമായിരുന്നു. ജാസ്മിൻറെ പിതാവും, ഉമ്മയുമാണ് രാവിലെ എട്ടു മണിക്ക് മോണിംഗ് ഗാനത്തിനിടെ എത്തിയത്.

എന്നാൽ, ജാസ്മിൻറെ പിതാവിന് ബിഗ് ബോസ് കൺഫഷൻ റൂമിൽ വിളിച്ച് മുന്നറിയിപ്പ് നൽകിയതാണ് ഇന്നത്തെ പ്രധാന സംഭവം. വീട്ടിലുള്ളവരുമായി സംസാരിക്കുമ്പോൾ പുറത്ത് നടക്കുന്ന കാര്യം പറയരുതെന്ന് കർശന നിർദേശം ഉണ്ടായിരുന്നു. എന്നാൽ ഇത് തെറ്റിച്ചതിനാണ് ജാസ്മിൻറെ പിതാവ് ജാഫറിനെ ബിഗ് ബോസ് വിളിച്ച് വരുത്തി മുന്നറിയിപ്പ് നൽകിയത്.

വീട്ടുകാരോട് സംസാരിക്കുന്ന സമയത്ത്ജാസ്മിൻ അപ്സരയെ തല്ലി എന്ന വാർത്ത പ്രചരിച്ചുവെന്നാണ് ജാഫർ പറഞ്ഞത്. പിന്നാലെ ബിഗ് ബോസ് ഇദ്ദേഹത്തെ കൺഫഷൻ റൂമിലേക്ക് വിളിച്ച് താക്കീത് നൽകി. നിങ്ങൾ സോഷ്യൽ മീഡിയയിലെ കാര്യമാണ് പറഞ്ഞതെന്നും ബിഗ് ബോസ് പറഞ്ഞു. ഒപ്പം ജാസ്മിൻറെ കൈയ്യിൽ നിന്ന് എടുത്ത ഗബ്രിയുടെ മാലയും ഫോട്ടോയും അവിടെ വച്ചാണ് ജാഫർ മടങ്ങിയത്.