Home Film News ‘ഒരേ തന്തി’ ഭാര്യയുടെ ഓർമകളിൽ വേദനയോടെ സംഗീതസംവിധായകൻ ബിജിബാൽ

‘ഒരേ തന്തി’ ഭാര്യയുടെ ഓർമകളിൽ വേദനയോടെ സംഗീതസംവിധായകൻ ബിജിബാൽ

മലയാളികൾക്ക് പ്രിയപ്പെട്ട സംഗീതസംവിധായകനും ഗായകനുമാണ് ബിജിബാൽ.ഇപ്പോഴിതാ ബിജിബാൽ ഫേസ് ബുക്കിൽ കുറിച്ച വാക്കുകൾ വൈറലാവുകയാണ്. അന്തരിച്ച ഭാര്യ ശാന്തിയുടെ ചിത്രത്തിനൊപ്പം തന്റെ ചിത്രവും ചേർത്ത് വെച്ചാണ് ബിജിബാലിന്റെ ഫേസ് ബുക്ക് പോസ്റ്റ്. ‘ഒരേ തന്തി’ എന്നാണ് ബിജിബാല് ചിത്രത്തിനൊപ്പം കുറിച്ചിരിക്കുന്നത്.

ചിത്രത്തിൽ ശാന്തി വീണയിൽ തന്തികൾ മീട്ടുകയാണ് അതിനൊപ്പം തന്തികളിൽ താളുമിടുന്ന ബിജിബാലിന്റെ ചിത്രവും ചേർത്തുവെച്ചിരിക്കുന്നു. ഈ മനോഹര ചിത്രം ആരാധകരെയും വേദനിപ്പിക്കുകയാണ്.. ഒറ്റവരി പോസ്റ്റിൽ ഓരുപാട് വേദന കടിച്ചമർത്തുകയാണ് ബിജിബാൽ എന്നാണ് ആരാധകർ പറയുന്നത്.

നിരവധി പേരാണ് ഫോട്ടോയ്ക്ക് കമന്റുമായി എത്തിയിരിക്കുന്നത്. നർത്തകിയായ ശാന്തി ബിജിബാൽ 2017ലാണ് അന്തരിച്ചത്. ശാന്തിയ്ക്ക് മസ്തിഷ്‌ക സംബന്ധമായ അസുഖമായിരുന്നു. നൃത്തരംഗത്ത് സജീവമായിരുന്ന ശാന്തി രാമന്റെ ഏദൻതോട്ടം എന്ന സിനിമയ്ക്ക് നൃത്തം ചിട്ടപ്പെടുത്തിയിരുന്നു.2002 ലായിരുന്നു ശാന്തിയുടെയും ബിജിബാലിന്റെയും വിവാഹം.

Exit mobile version