Film News

നഷ്ടപ്രണയത്തിനു വേണ്ടിയല്ല താടി  വെച്ചത്!  എന്നാൽ ലൈഫിൽ ഷേവ് ചെയ്യ്തത് അദ്ദേഹത്തിന് വേണ്ടി മാത്രം, ബിജുമേനോൻ

മലയാളത്തിൽ വില്ലനായും, നടനായും തിളങ്ങി നിൽക്കുന്ന നടനാണ് ബിജുമേനോൻ, ഇപ്പോൾ താരത്തിന്റെ പുതിയ ചിത്രമാണ്  ‘തുണ്ട്’ ഈ ചിത്രത്തിന്റെ പ്രൊമോഷൻ ഭാഗമായ ഒരു അഭിമുഖത്തിൽ തന്റെ ലുക്കിനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് കൂടുതൽ ശ്രെദ്ധ ആകുന്നത്. എന്തിനാണ് കട്ടിമീശയുള്ള ലുക്കിൽ നിന്നും താടിവെച്ച ലുക്കിലേക്ക് മാറിയത് എന്ന് അവതാരകന്റെ ചോദ്യത്തിനാണ് നടൻ ഇങ്ങനൊരു ഉത്തരം നൽകുന്നത്. ഞാൻ സിനിമയിൽ വന്നപ്പോൾ മുതൽ താടിയുണ്ട് ബിജുമേനോൻ പറയുന്നു

ഞാൻ എന്റെ ലൈഫിൽ ആകെ ഒരാൾക്ക് വേണ്ടി മാത്രമേ താടി വടിച്ചിട്ടുള്ളു, സംവിധായകൻ ഫാസിൽ സാറിനു വേണ്ടി മാത്രം, അദ്ദേഹം ഒരിക്കൽ എന്നോട് ഷേവ് ചെയ്യ്തു കാണണം എന്ന് പറഞ്ഞു, അന്ന് മാത്രമാണ്, എന്നാൽ അവസരം വന്നാൽ ഞാൻ താടി വെക്കും, ഇപ്പോൾ ഒരു പടം കഴിയുമ്പോൾ അടുത്ത പടത്തിലെ ലുക്ക് എന്താണെന്ന് അറിയാൻ നമ്മൾക്ക് കഴിയില്ലല്ലോ, അങ്ങനെ ലഭിച്ച ചിത്രമായിരുന്നു പ്രണയവർണ്ണങ്ങൾ.

അല്ലാതെ ഞാൻ നഷ്ട്ടപ്രണയത്തിനു വേണ്ടി താടി വെച്ചതല്ല, ഞാൻ മറ്റേതോ സിനിമ ചെയ്യ്തപ്പോളാണ് പ്രണയവർണ്ണങ്ങളിലെ വിക്ടർ എന്ന കഥാപാത്രം തന്നെ തേടി എത്തിയത്, പക്ഷെ ആ കഥപാത്രത്തെ ആളുകൾ ഒരു ശോക കഥപാത്രമായിട്ട് ആയിരുന്നു കണ്ടത്, അത് ഒരു നഷ്ടപ്രണയത്തിന്റെ ലുക്കിൽ ബിജു മേനോൻ പറയുന്നു

Suji