ഞാൻ ആകെ തകർന്നിരുന്ന സമയത്താണ് ആ കോമഡി കഥാപാത്രം ചെയ്യ്തത്, ആ തകർച്ച പറഞ്ഞറിയിക്കാൻ കഴിയില്ല, ബിന്ദു പണിക്കർ 

മലയാള സിനിമയിൽ ഏത് കഥപാത്രവും കൈകാര്യം ചെയ്യാൻ കഴിവുള്ള നടിയാണ് ബിന്ദു പണിക്കർ, താരം ഇപ്പോൾ തന്റെ വ്യക്തി ജീവിതത്തിൽ ഉണ്ടായ തകർച്ചകൾ ഒന്നും സിനിമയെ ബാധിച്ചിട്ടില്ല എന്ന് പറയുകയാണ് ഒരു അഭിമുഖ്ത്തിലൂടെ. നടിയുടെ…

മലയാള സിനിമയിൽ ഏത് കഥപാത്രവും കൈകാര്യം ചെയ്യാൻ കഴിവുള്ള നടിയാണ് ബിന്ദു പണിക്കർ, താരം ഇപ്പോൾ തന്റെ വ്യക്തി ജീവിതത്തിൽ ഉണ്ടായ തകർച്ചകൾ ഒന്നും സിനിമയെ ബാധിച്ചിട്ടില്ല എന്ന് പറയുകയാണ് ഒരു അഭിമുഖ്ത്തിലൂടെ. നടിയുടെ വാക്കുകൾ ഇങ്ങനെ, താൻ ഏതു വിഷമ ഘട്ടത്തിലൂടെ കടന്നു പോയാലും ഒരു കഥപാത്രം കിട്ടിയാൽ താൻ  മനസറിഞ്ഞു അഭിനയിച്ചിരിക്കും നടി പറയുന്നു.

ഒരു അഭിനേത്രി ആയാൽ അവരുടെ ജീവിതത്തിലെ സങ്കടങ്ങളും , സന്തോഷങ്ങളും മാറ്റിവെച്ചിട്ട് വേണം ആ സിനിമയിലെ കഥപാത്രവുമായി ഇഴുകി ചേർന്ന് അഭിനയിക്കേണ്ടത്, അവിടെ ഏറ്റക്കുറച്ചിലുകൾ പാടില്ല അതാവണം ഒരു അഭിനേത്രി. ഞാൻ ആകെ തകർന്നിരുന്ന സമയ൦ ആയിരുന്നു എന്റെ ആദ്യ  ഭർത്താവിന്റെ മരണം, ആ സമയത്തു ആണ് ഞാൻ ചോക്ലേറ്റ് എന്ന ചിത്രത്തിൽ കോമഡി കഥപാത്രം ചെയ്യുന്നത്,

ആ തകർച്ച പറഞ്ഞറിയിക്കാൻ കഴിയില്ല, എനിക്ക് വേണമെങ്കിൽ ചോക്ലേറ്റ് എന്ന ചിത്രത്തിൽ അഭിനയിക്കാം, അഭിനയിക്കാതിരിക്കാം എന്നാൽ ഞാൻ ചിന്തിച്ചു എനിക്ക് സിനിമ ഉണ്ടെങ്കിൽ മാത്രമേ ജീവിക്കാൻ കഴിയൂ, എല്ലാം മറക്കണം, അങ്ങനെയാണ് ഞാൻ ആ തകർച്ച മാറ്റിവെച്ച് സിനിമയിൽ അഭിനയിക്കാൻ തുടങ്ങിയത് ബിന്ദു പണിക്കർ പറയുന്നു.