പെയിന്റിംഗായിരുന്നു തൊഴില്‍, തുറന്ന് പറഞ്ഞ് ബിനു അടിമാലി

മിമിക്രി വേദികളിലൂടെ സിനിമാലോകത്തേക്കെത്തിയ നടനാണ് ബിനു അടിമാലി. ടിവി ചാനലുകളില്‍ പരിപാടികള്‍ അവതരിപ്പിക്കാനെത്തിയതോടെയാണ് ബിനു അടിമാലയുടെ ജീവിതത്തില്‍ വഴിത്തിരിവായത്. മിനിസ്‌ക്രീനിലെ പ്രകടനം കണ്ടു മണിയന്‍ പിള്ള രാജുവാണ് സിനിമയിലേക്കുള്ള വഴി തുറന്ന് തന്നത്. തല്‍സമയം…

മിമിക്രി വേദികളിലൂടെ സിനിമാലോകത്തേക്കെത്തിയ നടനാണ് ബിനു അടിമാലി. ടിവി ചാനലുകളില്‍ പരിപാടികള്‍ അവതരിപ്പിക്കാനെത്തിയതോടെയാണ് ബിനു അടിമാലയുടെ ജീവിതത്തില്‍ വഴിത്തിരിവായത്. മിനിസ്‌ക്രീനിലെ പ്രകടനം കണ്ടു മണിയന്‍ പിള്ള രാജുവാണ് സിനിമയിലേക്കുള്ള വഴി തുറന്ന് തന്നത്. തല്‍സമയം ഒരു പെണ്‍കുട്ടിയിലൂടെ ബിഗ് സ്‌ക്രീനിലേക്കെത്തി. തുടര്‍ന്ന് ഇതിഹാസ, പാവാട, പത്തേമാരി, കിങ് ലയര്‍, ജോര്‍ജേട്ടന്‍സ് പൂരം, കാര്‍ബണ്‍ തുടങ്ങി അമ്പതോളം സിനിമകളില്‍ ബിനു ഇതിനോടകം അഭിനയിച്ചു.

ബിനുവിന്റെ വാക്കുകള്‍-
മിമിക്രിയില്‍ എത്തുന്നതിന് മുന്‍പ് പെയ്ന്റിംഗ് പണിക്കും പോകുമായിരുന്നു. കട്ട കെട്ടി തേക്കാത്ത ചുവരുകളുള്ള, മേല്‍ക്കൂരയില്‍ പുല്ലു മേഞ്ഞ വീടായിരുന്നു. തുടര്‍ന്ന് സിനിമയില്‍ അവസരം ലഭിച്ചപ്പോള്‍ ആലുവയില്‍ വാടക വീട്ടിലേക്ക് മാറി. സിനിമയില്‍ നിരവധി വേഷങ്ങള്‍ ലഭിച്ചതോടെ സമ്പാദ്യങ്ങളെല്ലാം സ്വരൂക്കൂട്ടി അഞ്ചു സെന്റ് ഭൂമി വാങ്ങി. കഴിഞ്ഞ വര്‍ഷം വീടുപണിതു. ഭാര്യയുടെ പേര് ധന്യ. പ്രണയിച്ചാണ് ധന്യയെ വിവാഹം കഴിച്ചത്. മൂന്നു മക്കളാണ്. മൂത്തവന്‍ ആത്മിക് പ്ലസ് ടുവിനും . രണ്ടാമത്തവള്‍ മീനാക്ഷി ഏഴാം ക്ലാസിലും. ഇളയവള്‍ ആമ്പല്‍ 3 വയസ്സുകാരി