മോനെ നീ എത്രയും പെട്ടന്ന് സുഖം ആയിട്ട് വരട്ടെ ; മഹേഷ് കുഞ്ഞുമോനെ വീട്ടിലെത്തി സന്ദർശിച്ച് ബിനു അടിമാലി

കൊല്ലം സുധിയുടെ ജീവനെടുത്ത അപകടത്തിൽ ഗുരുതര പരിക്കേറ്റ മിമിക്രി കലാകാരൻ മഹേഷ് കുഞ്ഞുമോനെ വീട്ടിലെത്തി സന്ദർശിച്ച് ബിനു അടിമാലി. അപകടസമയം സുധിക്കൊപ്പം കാറിൽ യാത്ര ചെയ്തിരുന്നവരാണ് മഹേഷും ബിനുവും. ഇരുവരെയും ഗുരുതര പരിക്കുകളോടെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

എന്നാൽ കാർ ഓടിച്ചിരുന്ന സുധി ആശുപത്രിയിൽ എത്തുന്നതിനു മുൻപ് മരണത്തിനു കീഴടങ്ങുകയായിരുന്നു. നീണ്ട നാളത്തെ ചികിത്സയ്‌ക്കൊടുവിൽ ആശുപത്രിയിൽ നിന്നും ബിനു അടിമാലി വീട്ടിലേക്ക് എത്തിയത്. മഹേഷ് കുഞ്ഞുമോൻ ഇപ്പോഴും ചികിത്സയിൽ തുടരുകയാണ്. ചികിത്സയിൽ കഴിയുന്ന മഹേഷിനെ വീട്ടിൽ എത്തി കണ്ടതിന്റെ ചിത്രങ്ങളും മറ്റും ബിനു അടിമാലി തന്റെ സോഷ്യൽ മീഡിയ വഴി പങ്കുവെച്ചിട്ടുണ്ട്.

‘മോനെ നീ എത്രയും പെട്ടന്ന് സുഖം ആയിട്ട് വരട്ടെ ഞങ്ങളുടെ എല്ലാവരുടെയും പ്രാത്ഥന കൂടെ ഉണ്ടാകും’ എന്നാണ് മഹേഷിനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ച് ബിനു അടിമാലി കുറിച്ചത്. ഒട്ടനവധി പേരാണ് താരം പങ്കുവെച്ച ചിത്രത്തിന് താഴെ കമന്റും ലിക്കുമായി എത്തിയിരിക്കുന്നത്.