സിനിമയിൽ ബോബിയെ ഒതുക്കിയതാണ്, അഭിനയിച്ചതിന്റെ പണം പോലും കൊടുത്തിട്ടില്ല

നിരവധി ചിത്രങ്ങളിൽ അഭിനയിച്ച നടനാണ് ബോബി കൊട്ടാരക്കര. സിനിമകളിൽ ചെറിയ വേഷങ്ങളിൽ ആണ് എത്തിയത് എങ്കിലും താരം ശ്രദ്ധിക്കപ്പെടുകയായിരുന്നു. ചെയ്ത വേഷങ്ങൾ എല്ലാം തന്റെ അഭിനയ രീതികൊണ്ട് മികച്ചതാക്കിയ ബോബി എന്നാൽ നല്ല കഥാപാത്രങ്ങൾ ചെയ്യാൻ അവസരം ലഭിച്ചിരുന്നില്ല എന്നതാണ് സത്യം. ഇപ്പോഴിതാ ബോബിയെ കുറിച്ച് താരത്തിന്റെ സഹോദരങ്ങൾ പറഞ്ഞ കാര്യങ്ങളാണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. ജീവിതത്തിൽ പലരെ പാവമായ മനുഷ്യൻ ആയിരുന്നു ബോബി എന്നാണ് സഹോദരങ്ങൾ പറയുന്നത്. ഇന്ദ്രൻസും, ജഗതിയും ക്യാപ്റ്റൻ രാജുവുമൊക്കെയായിരുന്നു ബോബിയുടെ ചങ്ങാതിമാർ. ഇന്ദ്രൻസ് മിക്കപ്പോഴും വീട്ടിൽ വരുകയൊക്കെ ചെയ്യുമായിരുന്നു. അഭിനയത്തിനോട് ബോബിക്ക് വലിയ താല്പര്യമായിരുന്നു.

ചിത്രം സിനിമയിൽ മണിയൻപിള്ള രാജു ചെയ്ത കഥാപാത്രം ബോബിക്ക് പറഞ്ഞു വെച്ചതായിരുന്നു. എന്നാൽ അത് ബോബിയിൽ നിന്നു നഷ്ട്ടപ്പെട്ടു. ഇതിനു പിന്നിൽ ഒരുപാട് കളികൾ ഉണ്ട്. ആ കഥാപാത്രം നഷ്ടപെട്ടത് ബോബിയെ ഏറെ വേദനിപ്പിച്ചിരുന്നു. ഫോണിൽ കൂടി വളരെ വിഷമത്തോടെയാണ് അതൊക്കെ ബോബി തന്റെ കൂട്ടുകാരോട് പറഞ്ഞത്. തന്റെ വിഷമങ്ങൾ ഒന്നും ബോബി ആരോടും പറയിലായിരുന്നു. എല്ലാ വിഷമങ്ങളും ഒറ്റയ്ക്കു തലയിൽ എടുത്ത് വെച്ച് നടക്കുമായിരുന്നു. പിന്നീടാണ് ഒരു ബ്രോക്കറിന്റെ ചെറിയ ഒരു കഥാപാത്രം ബോബിക്ക് ചിത്രത്തിൽ കിട്ടുന്നത്. ബോബിയെ ഒതുക്കിയത് ആണ് സിനിമയിൽ എന്ന് പറഞ്ഞാൽ അതിൽ യാതൊരു തെറ്റും ഇല്ല.

അഭിനയിച്ചാൽ അതിനുള്ള കൂലി പോലും പലപ്പോഴും ബോബിക്ക് കിട്ടിയിരുന്നില്ല. കുറച്ച് തുക കൊടുത്തിട്ട് ബാക്കി ചെക്ക് കൊടുക്കും. എന്നാൽ ഈ ചെക്ക് ബൗൺസ് ആകും. ഒരുപാട് പേര് ബോബിക്ക് അഭിയനയിച്ചതിന്റെ പണം കൊടുക്കാൻ ഉണ്ട്. എന്നാൽ ബാക്കി പണം ബോബി ആരോടും ചോദിച്ചിരുന്നില്ല. കാരണം ബാക്കി ചോദിച്ചാൽ പിന്നെ അഭിനയിക്കാൻ വിളിച്ചില്ലങ്കിലോ എന്ന പേടി ആയിരുന്നു അദ്ധെഹത്തിന്. വിളിക്കുന്ന കഥാപാത്രങ്ങൾ എല്ലാം ഒരു മടിയും കൂടാതെ ചെയ്തു കൊടുക്കുമായിരുന്നു. ശരിക്കും ഒരു പാവം മനുഷ്യൻ ആയിരുന്നു ബോബി. എന്നാൽ അവസാന നാളുകളിൽ വെള്ളം പോലും കുടിക്കാൻ കഴിയാതെയാണ് അദ്ദേഹം മരിക്കുന്നത്. ശ്വാസകോശം ചുരുങ്ങുന്ന രോഗമായിരുന്നു ബോബിക്ക് എന്നുമാണ് സഹോദരങ്ങൾ പറയുന്നത്.