പ്രശസ്ത കര്‍ണാട്ടിക് സംഗീതജ്ഞ ബോംബെ ജയശ്രീ ഗുരുതരാവസ്ഥയില്‍. തലച്ചോറിലെ രക്തസ്രാവത്തെ തുടര്‍ന്നാണ് താരത്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. യുകെ ടൂറിനിടെയായിരുന്നു താരം. സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ജയശ്രീയെ സര്‍ജറിയ്ക്ക് വിധേയയാക്കി.
ഇംഗ്ലണ്ടിലെ ലിവര്‍പൂളില്‍ ഒരു പൊതുചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു ജയശ്രീ. പെട്ടെന്ന് ശാരീരിക ബുദ്ധിമുട്ടുകളുണ്ടായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
58 വയസ്സുള്ള ജയശ്രീയെ കീ ഹോള്‍ ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി. മരുന്നുകളോടെല്ലാം താരം പ്രതികരിക്കുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. അവരുടെ സ്ഥിതി മെച്ചപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായി അടുത്ത വൃത്തങ്ങള്‍ പ്രതികരിച്ചു.
ലണ്ടനിലെ ടങ്ക് ഓഡിറ്റേറിയത്തില്‍ ഷോ അവതരിപ്പിക്കാനിരിക്കെയാണ് ജയശ്രീയ്ക്ക് അസ്വസ്ഥത അനുഭവപ്പെട്ടത്. ഒരേ കടല്‍, ഒരുത്തീ, പൈതൃകം, കോളാമ്പി തുടങ്ങി നിരവധി മലയാള ചിത്രങ്ങളിലും ജയശ്രീ ഗാനം ആലപിച്ചിട്ടുണ്ട്.