മഞ്ജു വാര്യരും സൗബിനും പ്രധാന വേഷങ്ങളിലെത്തുന്ന വെള്ളരിപട്ടണം തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. നവാഗതനായ മഹേഷ് വെട്ടിയാറാണ് ചിത്രത്തിന്റെ സംവിധായകന്. ആക്ഷന്‍ ഹീറോ ബിജു, അലമാര, മോഹന്‍ലാല്‍, കുങ്ഫുമാസ്റ്റര്‍ തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധ നേടിയ ഫുള്‍ഓണ്‍ സ്റ്റുഡിയോസിന്റെ ബാനറിലാണ് ചിത്രം എത്തുന്നത്. മഞ്ജുവാര്യര്‍ക്കും സൗബിന് ഷാഹിറിനും പുറമേ സലിംകുമാര്‍, സുരേഷ്കൃഷ്ണ, കൃഷ്ണശങ്കര്, ശബരീഷ് വര്‍മ, അഭിരാമി ഭാര്ഗവന്, കോട്ടയം രമേശ്, മാല പാര്‍വതി, വീണ നായര്‍, പ്രമോദ് വെളിയനാട് തുടങ്ങിയവരാണ് ‘വെള്ളരിപട്ടണ’ത്തിലെ പ്രധാന അഭിനേതാക്കള്‍. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ‘ഇങ്ങനെ ആണെങ്കില്‍ മഞ്ജു വാര്യര്‍ നമ്മുടെ കയ്യില്‍ നിന്ന് പോകും… നനഞ്ഞ ചന്ദ്രിക സോപ്പ് പോലെ’ എന്നാണ് ബിബിന്‍ സുരേന്ദ്രന് പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്.
ആദ്യ ഷോ തന്നെ കാണുകയുണ്ടായി…
ചെങ്ങന്നൂരിലെ വെണ്മണി എന്ന സ്ഥലത്ത് ചിത്രീകരിച്ച സിനിമ എന്ന പ്രത്യേകത ഒന്നു കൊണ്ടു മാത്രമാണ് കാണാന്‍ പോയത്…
പ്രതീക്ഷിച്ചത് പോലെ ശരാശരിയിലും താഴെമാത്രമുള്ള കഥയും കഥാപാത്രങ്ങളും..
ഇങ്ങനെ ആണെങ്കില്‍ Manju Warrier നമ്മുടെ കയ്യില്‍ നിന്ന് പോകും… നനഞ്ഞ ചന്ദ്രിക സോപ്പ് പോലെ…
മാധ്യമപ്രവര്‍ത്തകനായ ശരത്കൃഷ്ണയും സംവിധായകനായ മഹേഷ് വെട്ടിയാറും ചേര്‍ന്നാണ് രചന നിര്‍വഹിച്ചിരിക്കുന്നത്. അലക്സ് ജെ പുളിക്കല്‍ ആണ് ഛായാഗ്രഹണം. എഡിറ്റിങ് അപ്പു എന്‍ ഭട്ടതിരി. മധു വാസുദേവനും വിനായക് ശശികുമാറുമാണ് ഗാനരചയിതാക്കള്‍. സച്ചിന് ശങ്കര്‍ മന്നത്ത് സംഗീതം പകരുന്നു. ജ്യോതിഷ് ശങ്കറാണ് കലാസംവിധായകന്‍. പ്രൊഡക്ഷന്‍ കണ്ട്രോളര് ബെന്നി കട്ടപ്പന. ശ്രീജിത് ബി നായരും കെ ജി രാജേഷ് കുമാറുമാണ് അസോസിയേറ്റ് ഡയറക്ടര്‍മാര്‍. പിആര്‍ഒ എഎസ് ദിനേശ്.