ബോക്സോഫീസ് തൂക്കുന്ന പ്രകടനങ്ങൾ പ്രകടിപ്പിച്ചതാര്! കണക്കുകൾ ഈ രീതിയിൽ 

പ്രേഷകരുടെ പ്രതീക്ഷകൾ ഉയർത്തുന്ന രീതിയിൽ തന്നെയാണ്, വിഷു, പെരുന്നാൾ ചിത്രങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ റിലീസ് ആയത്,വൻ ഹൈപ്പോടെ ആവേശവും ,വര്ഷങ്ങക്ക് ശേഷവും എന്ന   രണ്ട് ചിത്രങ്ങള്‍ പ്രദര്‍ശനത്തിന് എത്തിയത്. ഇതേ പ്രതീക്ഷ കാത്തുകൊണ്ട് ബോക്സ് ഓഫീസ് തൂക്കുന്ന പ്രകടനമാണ്  ചിത്രങ്ങള്‍ നടത്തിയിരിക്കുന്നതും. ജിത്തു മാധവൻ ഫഹദ് ഫാസിൽ കൂട്ടുകെട്ടിലെത്തിയ  ആവേശവും വിനീത് ശ്രീനിവാസന്റെ  വര്‍ഷങ്ങള്‍ക്ക് ശേഷവും ഇന്ത്യൻ ബോക്സ് ഓഫീസില്‍ വൻ കളക്ഷനാണ് ഓപ്പണിങ് ആയി നേടിയിരിക്കുന്നത്, എന്നാൽ ആവേശമാണ് മുൻപന്തിയിൽ ഉള്ളത്

ആവേശത്തിന്റെ കണക്കുകൾ അനുസരിച്ചു ഇന്ത്യയില്‍ നിന്ന് റിലീസിന് 3.26 കോടിയും രണ്ടാം ദിവസമായ ഇന്നത്തെ അട്വവൻസ് ബുക്കിങ്ങായിൽ ഒരു കോടി മുപ്പതു ലക്ഷം രൂപയും ആവേശം നേടിയിട്ടുണ്ട്,ഇത്  ട്രക്കർമാരുടെ കണക്കുകളാണിവ. ഔദ്യോഗികമായ കണക്കുകൾ വരാനിരിക്കുന്നതെയുള്ളൂ.എന്നാൽ ആവേശം ഒട്ടും കുറക്കാതെ വിനീത് ശ്രീനിവാസൻ ഒരുക്കിയ വർഷങ്ങൾക്ക് ശേഷം  കളക്ഷനിൽ തൊട്ടു പിന്നാലെയുണ്ട്. ഏകദേശം മൂന്നു കോടി രൂപാ ആണ് ചിത്രം നേടിയിരിക്കുന്നത്

ഇന്ത്യയില്‍ നിന്ന് വർഷങ്ങൾക്ക് ശേഷത്തിനു  നേടാനായത് 2.47 കോടിയാണ് എന്ന കണക്കുകളും വരുന്നുണ്ട്.  രണ്ടാം ദിവസത്തിൽ അഡ്വാൻസ് ബുക്കിംഗ്  ഒരു കോടി പതിനൊന്ന് ലക്ഷം രൂപ സ്വന്തമാക്കിയിട്ടുണ്ട്, എന്നാല്‍ വളരെ പിന്നിലാണ് ജയ് ഗണേഷ്. ആദ്യ ദിനം അമ്പത് ലക്ഷം രൂപ മാത്രമാണ് ചിത്രത്തിന്  നേടാനായത്. ആവേശത്തിനും ,വര്‍ഷങ്ങള്‍ക്ക് ശേഷത്തിനും ലഭിച്ചത്ര തിയേറ്ററുകള്‍ പോലും ജയ് ഗണേഷിന് ലഭിച്ചിരുന്നില്ല.