പമ്പിലെത്തി ബുള്ളറ്റില്‍ പെട്രോള്‍ നിറയ്‌ക്കുകയും ടാങ്ക് നിറഞ്ഞ് കവിഞ്ഞ ശേഷം പെട്രോള്‍ കേബിള്‍ ഉപയോഗിച്ച് അവിടെ വച്ചു തന്നെ ബൈക്ക് കഴുകുകയുമായിരുന്നു യുവാവ്. സോഷ്യൽ മീഡിയ വഴി പ്രചരിക്കുന്ന നിരവധി വീഡിയോകൾ നമ്മൾ നിരന്തരം കാണാറുണ്ട്. ഇതിൽ മിക്ക വീഡിയോകളും ബോധപൂർവം പകർത്തുന്നതാണ്. പെട്രോള്‍ പമ്പില്‍ നിന്നുകൊണ്ട് സാഹസം കാട്ടിയ യുവാവിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. പമ്പിലെത്തി ബുള്ളറ്റില്‍ പെട്രോള്‍ നിറയ്‌ക്കുകയും ടാങ്ക് നിറഞ്ഞ് കവിഞ്ഞ ശേഷം പെട്രോള്‍ കേബിള്‍ ഉപയോഗിച്ച് അവിടെ വച്ചു തന്നെ ബൈക്ക് കഴുകുകയുമായിരുന്നു യുവാവ്.
അംറോഹയിലെ ഒരു പെട്രോള്‍ പമ്പിലായിരുന്നു ഈ സാഹസം.സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടാനായിരുന്നു ഇയാളുടെ ശ്രമം.സാമൂഹിക മാധ്യമങ്ങളിൽ പങ്കു വെച്ച് ശ്രദ്ധ നേടാൻ വേണ്ടി ആണ് ഇത്തരത്തിലുള്ള മിക്ക സാഹസിക വീഡിയോകളും പലരും ചിത്രീകരിക്കുന്നത്. ഈ യുവാവിന്റേത് ഒറ്റപ്പെട്ട സംഭവമല്ല. ഇത്തരത്തിൽ ബുദ്ധിയില്ലാതെ അപകടം പിണഞ്ഞിരിക്കുന്ന വീഡിയോകൾ ചിത്രീകരിക്കുന്ന ഒരുപാട് യുവതീ യുവാക്കന്മാർ നമ്മുടെ സമൂഹത്തിൽ ഉണ്ട്. ഇങ്ങനെയൊക്കെ വീഡിയോ ചിത്രീകരിക്കുമ്പോൾ അതിൽ ഒളിഞ്ഞിരിക്കുന്ന അപകടത്തെക്കാളും അവർക്ക് മുൻഗണന സോഷ്യൽ മീഡിയയിൽ നിന്നും ലഭിക്കുന്ന പ്രശസ്തി മാത്രമാണ്. എന്തായാലും പെട്രോൾ പമ്പിലെ വീഡിയോ വൈറലായതോടെ യുവാവിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് ഉയർന്നു വന്നത്.
ഇതിന് പിന്നാലെ യുവാവിന്റെ പേരിൽ അംറോഹ പോലീസ് സ്‌റ്റേഷനില്‍ പരാതിയും എത്തി. തുടര്‍ന്ന് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണവും ആരംഭിച്ചു. വീഡിയോ പരിശോധിച്ച പോലീസ് യുവാവിനെ കണ്ടെത്തി പിടികൂടുകയും ചെയ്തു.പമ്പുടമയെ ചോദ്യം ചെയ്യാൻ സ്‌റ്റേഷനില്‍ വിളിപ്പിച്ചു. ഇത്തരത്തിലുള്ള സാഹസത്തിന് പമ്പില്‍ അനുവാദം നല്‍കിയത് ചോദ്യം ചെയ്ത പോലീസ് പമ്പുടമയ്‌ക്കെതിരെയും കേസ് രജിസ്റ്റര്‍ ചെയ്തു താക്കീതും നല്‍കിയിട്ടുണ്ട്.
