വീണ്ടും ‘ഭ്രമയുഗ’ത്തിന്റെ അപ്‌ഡേഷൻ! ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തുവിട്ടു അണിയറപ്രവർത്തകർ 

മലയാള സിനിമയിൽ മമ്മൂട്ടിയുടെ മിക്ക ചിത്രങ്ങളും ഹിറ്റ് ആകുന്ന ഈ സാഹചര്യത്തിൽ പ്രേക്ഷകർ വീണ്ടും കാത്തിരിക്കുന്ന താരത്തിന്റെ മറ്റൊരു ചിത്രമാണ് ഭ്രമയുഗം, ചിത്രത്തിന്റെ അപ്‌ഡേറ്റുകൾ എല്ലാം തന്നെ സോഷ്യൽ മീഡിയിൽ വൈറൽ ആകാറുമുണ്ട്, ഇപ്പോൾ ചിത്രത്തിന്റെ  വീണ്ടുമൊരു അപ്‌ഡേഷൻ എത്തിയിരിക്കുകയാണ്, ചിത്രത്തിന്റെ പുതിയ പോസ്റ്റർ ആണ് അണിയറപ്രവര്തകര് പുറത്തുവിട്ടിരിക്കുന്നത്. ചിത്രത്തിന്റെ യു എ സർട്ടിഫിക്കറ്റ് ടിക്കറ്റ് കിട്ടിയതിന്റെ ഭാഗമായാണ് ഈ പോസ്റ്റർ പങ്കുവെച്ചിരിക്കുന്നത്.

ഇതിലെ എല്ലാ ചിത്രങ്ങളും ബ്ലാക്ക് ആൻഡ് വൈറ്റ് മോഡലിലാണ്, ഇപ്പോൾ ഈ ചിത്രവും ബ്ലാക്ക് ആൻഡ് വൈറ്റ് രീതിയിൽ തന്നെയാണ്, മമ്മൂട്ടിയുടെ ബ്ളാക്ക് ആൻഡ് വൈറ്റിലുള്ള ചിത്രമാണിത്, താരത്തിന്റെ ആദ്യ പോസ്റ്റർ അണിയറപ്രവർത്തകർ പങ്കുവെച്ചത് ന്യൂ ഇയർ ദിവസം ആയിരുന്നു.

ചിത്രത്തിലെ മിക്ക പോസ്റ്ററുകളും അണിയറ പ്രവർത്തകർ പങ്കുവെച്ചിരിക്കുന്നത് ബ്ലാക്ക് ആൻഡ് വൈറ്റ് രീതിയിലാണ്, അപ്പോൾ സിനിമ ഇനിയും ബ്ളാക്ക് ആൻഡ് വൈറ്റ് രീതിയിലാകുമോ എന്നാണ് ആരാധകരുടെ സംശയവും. ചിത്രത്തിൽ മമ്മൂട്ടി നെഗറ്റീവ് റോളിലാണ് എത്തുന്നതെന്നും സൂചനകൾ ഉണ്ട്. രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ മമ്മൂട്ടിയെ കൂടാതെ അർജുൻ അശോകൻ, സിദ്ധാർഥ് ഭരതൻ മണികണ്ഠൻ ആചാരി അമാൽഡലിസ് തുടങ്ങിയ താരങ്ങളും അഭിനയിക്കുന്നു