ലിജോ ദോശക്കല്ലിൽ നിന്നും നല്ല ദോശ മാത്രമേ ചുട്ടെടുക്കൂ! ദോശക്കല്ലിൽ നിന്നും ഇഡലി വേണമെന്ന് പറഞ്ഞാൽ അത് തെറ്റാണ്, ഷിബു ബേബി ജോൺ 

ലിജോ ജോസ് പല്ലിശ്ശേരി, മോഹൻലാൽ കൂട്ടുകെട്ടിലെ ചിത്രം മലൈക്കോട്ടൈ വാലിബൻ സമ്മിശ്ര പ്രതികരണങ്ങളോടെയാണ് തീയറ്ററുകളിൽ ചിത്രം മുൻപോട്ട് പോകുന്നത്, ചിത്രത്തിന്റെ ഫസ്റ്റ് ഷോ കഴിഞ്ഞതിനു ശേഷം വിമർശനങ്ങൾ ആയിരുന്നു അധികവും എത്തിയത്, എന്നാൽ ചിത്രം…

ലിജോ ജോസ് പല്ലിശ്ശേരി, മോഹൻലാൽ കൂട്ടുകെട്ടിലെ ചിത്രം മലൈക്കോട്ടൈ വാലിബൻ സമ്മിശ്ര പ്രതികരണങ്ങളോടെയാണ് തീയറ്ററുകളിൽ ചിത്രം മുൻപോട്ട് പോകുന്നത്, ചിത്രത്തിന്റെ ഫസ്റ്റ് ഷോ കഴിഞ്ഞതിനു ശേഷം വിമർശനങ്ങൾ ആയിരുന്നു അധികവും എത്തിയത്, എന്നാൽ ചിത്രം ബോക്സ്ഓഫീസിൽ മികച്ച പെർഫോമൻസ് കാഴ്ച്ച വെക്കുമ്പോളും ഡീഗ്രേഡിങ് ആണ് സിനിമക്ക് ലഭിച്ചു കൊണ്ടിരിക്കുന്നത്, എന്നാൽ ചിത്രത്തിനെതിരെ നടക്കുന്ന ഈ ഡീഗ്രേഡിനെ എതിരെ പ്രതികരിക്കുകയാണ് നിർമാതാവ് ഷിബു ബേബി ജോൺ

ഡീഗ്രേഡിങ് നടത്തുന്നവരുടെ പല രാഷ്ട്രീയ താല്പര്യങ്ങളും വ്യക്തമാക്കുന്നുണ്ട്, റിവ്യൂ ബോംബിനെ നിയമം കൊണ്ട് തടയാൻ കഴിയില്ലല്ലോ, അഭിപ്രായങ്ങൾ അതവരുടെ അവകാശമാണ്, എന്നാൽ ഇഷ്ട്ടപെട്ടില്ല എന്ന് പറയുന്നതും കൊല്ലാൻ ശ്രമിക്കുന്നതും രണ്ടും രണ്ടാണ്, ഇപ്പോൾ ദോശക്കല്ലിൽ നിന്നും നല്ല ദോശ  ചുട്ടെടുക്കുന്ന ആളാണ് ലിജോ എന്നാൽ ആ ദോശക്കല്ലിൽ നിന്നും ഇഡലി വേണമെന്ന് പറഞ്ഞാൽ അത് ആ പ്രതീക്ഷ അർപ്പിച്ചവരുടെ തെറ്റാണ്

ഇപ്പോൾ സിനിമയെ കുറിച്ച് ഡീഗ്രേഡിങ് നടത്തുന്നവരുടെ പശ്ചാത്തലം നോക്കുകയാണെങ്കിൽ അവരുടെ രാഷ്ട്രീയ താല്പര്യങ്ങളും മറ്റു താല്പര്യങ്ങളും മനസിലാക്കുന്നുണ്ട്, മുൻപും മമ്മൂട്ടി ഫാൻസും, മോഹൻലാൽ ഫാൻസും തമ്മിൽ മത്സരം ഉണ്ട്. ഇപ്പോൾ മമ്മൂക്കയുടെ പരീക്ഷണങ്ങൾ അവർ ഏറ്റെടുക്കും എന്നാൽ ലാലിനെ അവർ പരിമിത പെടുത്തുകയാണ്, എന്താണ് അവർ അങ്ങനെ ചെയ്യുന്നതെന്ന് മനസിലാകുന്നില്ല ഷിബു ബേബി ജോൺ പറയുന്നു