Film News

കൊടുമണ്‍ പോറ്റി ഇനി ഒടിടിയില്‍!!!

മമ്മൂട്ടിയെ നായകനാക്കി രാഹുല്‍ സദാശിവനൊരുക്കിയ ബോക്‌സോഫീസ് ഹിറ്റ് ചിത്രമാണ് ഭ്രമയുഗം. കൊടുമണ്‍ പോറ്റിയായി മമ്മൂട്ടി തകര്‍ത്ത ചിത്രമാണ് ഭ്രമയുഗം. ഹൊറര്‍ ത്രില്ലര്‍ മികച്ച പ്രതികരണമാണ് തിയ്യേറ്ററില്‍ നേടിയത്. മലയാളത്തില്‍ സമീപ കാലത്തിറങ്ങിയ ഏറെ ശ്രദ്ധ നേടിയ ചിത്രങ്ങളിലൊന്നായിരുന്നു. പൂര്‍ണ്ണമായും ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ ചിത്രീകരിച്ച സിനിമ എന്നതായിരുന്നു ഭ്രമയുഗത്തിന്റെ പ്രധാന ആകര്‍ഷം.

ഇപ്പോഴിതാ കാത്തിരിപ്പിനൊടുവില്‍ ചിത്രം ഒടിടിയില്‍ എത്തുകയാണ്. ഫെബ്രുവരി 15നാണ് ചിത്രം തിയറ്ററുകളില്‍ എത്തുന്നത്. അര്‍ജുന്‍ അശോകന്‍ നായകനും മമ്മൂട്ടി വില്ലനുമായിട്ടാണ് ചിത്രത്തിലെത്തിയത്. ചിത്രത്തില്‍ സിദ്ധാര്‍ഥ് ഭരതനും ശ്രദ്ധേയമായ വേഷത്തിലെത്തിയിട്ടുണ്ട്. അമാല്‍ഡ ലിസും മണികണ്ഠനുമാണ് ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.

ഇന്നത്തെ കാലത്ത് ബ്ലാക് ആന്റ് വൈറ്റ് പടം എങ്ങനെ സ്വീകരിക്കപ്പെടുമെന്ന ആശങ്കയെ ആരാധകലോകം ഹൃദയത്തിലാണ് ഏറ്റെടുത്തത്. പ്രമുഖ പ്ലാറ്റ്‌ഫോം ആയ സോണി ലിവിലൂടെയാണ് ഭ്രമയുഗം എത്തുന്നത്. ചിത്രം തിയ്യേറ്ററിലെത്ത് കൃത്യം ഒരു മാസത്തിനിപ്പുറം മാര്‍ച്ച് 15നാണ് ചിത്രം ഒടിടിയിലുമെത്തുന്നത്.

റിലീസ് ചെയ്ത് ആദ്യ 10 ദിവസം കൊണ്ട് കേരളത്തില്‍ നിന്ന് മാത്രം ഈ ചിത്രം 18.90 കോടി നേടിയിരുന്നു. മലയാളം പതിപ്പിന്റെ വന്‍ വിജയത്തെ തുടര്‍ന്ന് ഭ്രമയുഗത്തിന്റെ തെലുങ്ക്, തമിഴ്, കന്നഡ പതിപ്പുകളും പിന്നീട് തിയറ്ററുകളിലെത്തിയിരുന്നു. ആഗോള ബോക്‌സ് ഓഫീസില്‍ നിന്ന് ചിത്രം 60 കോടിയിലേറെ നേടിയിരുന്നു.

Anu B