Film News

‘എന്റെ വേഷം കണ്ട് ഇത്രയും സന്തോഷിക്കുന്ന ആൾ വേറെ ഉണ്ടാവില്ല, കേദാറിന് ഉമ്മ’; സന്തോഷം പങ്കുവെച്ച് സ്നേഹ ശ്രീകുമാർ

ടെലിവിഷൻ പ്രേക്ഷകരെ ചിരിപ്പിക്കുന്ന കാര്യത്തിൽ മുന്നിലാണ് ശ്രീകുമാർ – സ്നേഹ ദമ്പതികൾ. ഇരുവരും 2019ലാണ് വിവാഹിതരാകുന്നത്. ഏതാനും മാസങ്ങൾക്ക് മുമ്പ് ഇരുവർക്കും ഒരു ആൺകുഞ്ഞ് ജനിച്ചിരുന്നു. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ സ്നേഹ മകൻ കേദാറിനെ കുറിച്ചുള്ള വിശേഷങ്ങളും മുടങ്ങാതെ പോസ്റ്റ് ചെയ്യാറുണ്ട്. ഇപ്പോഴിതാ അഭിനയം പോലെ തന്നെ തനിക്ക് ഏറെ ഇഷ്ടമുള്ള കഥകളിയിലേക്കും തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് സ്നേഹ. വീണ്ടും കഥകളി വേഷം കെട്ടിയതിൻറെ സന്തോഷവും താരം പങ്കുവെച്ചു.

“ഗർഭകാലവും പ്രസവവും കഴിഞ്ഞ് ചെറിയ ഒരു ഇടവേളയ്ക്കു ശേഷം വീണ്ടും കഥകളി വേഷം കെട്ടി. ദക്ഷയാഗത്തിലെ ഭദ്രകാളി. 11-ാം വയസിലെ അരങ്ങേറ്റത്തിന് വേഷം കെട്ടുമ്പോൾ ഉള്ള അതേ പേടി ഉള്ളിൽ ഉണ്ടായിരുന്നു, ഒപ്പം പനിയും. എന്നാലും എനിക്ക് ധൈര്യം തന്നത് എന്റെ ഗുരുനാഥൻമാരായ കലാമണ്ഡലം ഇ വാസുദേവൻ മാഷും കലാമണ്ഡലം ശ്രീകുമാർ ആശാനും ആണ്.. ആദ്യമായി വേദിയിൽ പോകുന്ന മനസുമായി നിന്ന എനിക്ക് ഇടയ്ക്കു സംശയങ്ങളും പേടിയും മാറി മാറി വന്നു. ഒരു കൊച്ചിനെ ആദ്യമായി വേദിയിലേക്ക് വിടുന്നപോലെ എല്ലാരും എന്റെ കൂടെനിന്നു.

അമ്മയുടെ എന്നത്തേയും ഏറ്റവും വലിയ ആഗ്രഹം ആണ് എന്നെ കഥകളി വേഷത്തിൽ കാണുക എന്നത്. എന്റെ വേഷം കണ്ട് ഇത്രയും സന്തോഷിക്കുന്ന ആൾ വേറെ ഉണ്ടാവില്ല. എന്തായാലും ഇന്നലത്തെ അവതരണത്തിന് ശേഷം ഒരു ധൈര്യം കിട്ടി, ഇനി അങ്ങോട്ട്‌ പഠിക്കാനും, വേഷം കെട്ടാനും.. അമ്മയുടെ പരിപാടി സമയത്തു വഴക്കൊന്നും ഇല്ലാതെ മിടുക്കനായി ഇരിക്കുന്ന എന്റെ കേദാറിന് ഉമ്മ”- സ്‌നേഹ കുറിച്ചു.

Ajay Soni