25 ,35 കോടിയുമൊന്നുമല്ല  ‘ഭ്രമയുഗ’ത്തിന്, സിനിമയുടെ യഥാർത്ഥ ബഡ്‌ജറ്റ്  വെളിപ്പെടുത്തി നിർമാതാവ് 

മലയാളത്തിലെ മമ്മൂട്ടി ചിത്രമായ ഭ്രമയുഗത്തിന്റ  റിലീസിനായി കാത്തിരിക്കുകയാണ് സിനിമ പ്രേഷകരെല്ലാം, സിനിമയുടെ അപ്‌ഡേറ്റുകൾ തന്നെ ഇതുവരെയും പ്രേക്ഷകർ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചത്, ചിത്രം ബ്ലാക്ക് ആൻഡ് വൈറ്റിൽ എത്തുന്നതിനൊപ്പം ഒരുപാട് സവിശേഷതകൾ ചിത്രത്തിനുണ്ടെന്നു സൂചനകൾ പറയുന്നുണ്ട്, ചിത്രത്തിന് 20 കോടിക്ക് മുകളിലാണ് ചിലവായത് എന്നും റിപോർട്ടുകൾ ഉണ്ട്. ഇത്രയും ബഡ്ജറ്റിൽ ഒരുങ്ങാൻ ഈ സിനിമയുടെ സവിശേഷതകൾ എന്താണെന്നും ആരാധകർ ചോദിക്കുന്നുണ്ട്, എന്നാൽ ഈ ചിത്രത്തിന്റെ യഥാർത്ഥ ബഡ്ജറ്റ് വെളിപ്പെടുത്തിയിരിക്കുകയാണ് ചിത്രത്തിന്റെ നിർമാതാവ് ചക്രവർത്തി രാമചന്ദ്ര

ഈ ചിത്രത്തിനെ 27 .7  കോടി രൂപയാണ് ചിലവായിരിക്കുന്നത് ഇതുവരെയും, ഇത് പബ്ലിസിറ്റിക്ക് വേണ്ടി വരുന്ന തുക കൂടാതെയാണ് ഈ തുക എന്നും അദ്ദേഹം പറയുന്നു, തന്റെ ട്വിറ്ററിൽ കൂടിയാണ് ഈ വിവരം അദ്ദേഹം പങ്കുവെച്ചത്, ബ്ലാക്ക് ആൻഡ് വൈറ്റിൽ  ഒരുങ്ങുന്ന ചിത്രം ആയതുകൊണ്ട് വലിയ തുക ആയില്ലെന്നും,ഇതിലെ കോസ്റ്റ്യൂംമിനെ പോലും വലിയ തുക ആയില്ലെന്നും ചില ചർച്ചകൾ എത്തിയിരുന്നു അതിനിടയിലാണ് ഇപ്പോൾ നിർമാതാവ് ഈ കണക്ക് വെളിപ്പെടുത്തിയത്,

സിനിമ പ്രേമികൾ ഒരുപാട് ആവേശത്തോടെ കാണാൻ കാത്തിരിക്കുന്ന ഈ ചിത്രം രാഹുൽ സദാശിവൻ ആണ് സംവിധാനം ചെയ്യ്തിരിക്കുന്നത്, ചിത്രത്തിൽ മമ്മൂട്ടി ഒരു മാന്ത്രികൻ ആയാണ് എത്തുന്നതെന്നും റിപോർട്ടുകൾ ഉണ്ട്, ഫെബ്രുവരി 15  നെ ആണ് ചിത്രം തീയറ്ററുകളിൽ എത്തുന്നത്