പ്രേഷകരുടെ ആകാംഷ നിലനിർത്തുന്ന രീതിയിലെ ‘ഭ്രമയുഗ’ത്തിന്റെ പുതിയ പോസ്റ്റർ പുറത്തു 

രാഹുൽ സദാശിവൻ, മമ്മൂട്ടി കൂട്ടുകെട്ടിലെ ത്രില്ലർ ഹൊറർ മൂവിയാണ്’ ഭ്രമയുഗം’ ചിത്രത്തിന്റെ അപ്‌ഡേറ്റുകൾ എല്ലാം തന്നെ സോഷ്യൽ മീഡിയിൽ വൈറൽ ആയി മാറുകയും ചെയ്തിരുന്നു, ഇപ്പോൾ ചിത്രത്തിന്റെ പുതിയ പോസ്റ്റർ ആണ് സോഷ്യൽ മീഡിയിൽ വീണ്ടും ഇടം പിടിക്കുന്നത്, ഏഴ് ദിവസങ്ങൾ മാത്രം ബാക്കി എന്ന തലക്കെട്ടോടെ പ്രേഷകരുടെ ആകാംഷ നിലനിർത്തുന്ന രീതിയിലാണ് ഈ പോസ്റ്റർ അണിയറപ്രവര്തകര് പുറത്തുവിട്ടിരിക്കുന്നത്,

മാറാല പിടിച്ച വാതിലിന്റെ ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രമാണ് ഇത്, ചിത്രത്തിന്റെ എല്ലാ പോസ്റ്ററുകളും പ്രേക്ഷകരെ ഞെട്ടിച്ചിട്ടുണ്ട്‌, ഇപ്പോൾ ഈ ചിത്രവും എന്താണെന്നുള്ള ആകാംഷയാണ് പ്രേക്ഷകരിൽ എത്തുന്നതും, ചിത്രം ഫെബ്രുവരി 15  നെ ആണ് തീയറ്ററുകളിൽ എത്തുന്നത്. ഇപ്പോൾ എല്ലാം തന്നെ മമ്മൂട്ടി ഹിറ്റ് ചിത്രങ്ങളാണ് പ്രേക്ഷകർ ഏറ്റെടുത്തതും, ഈ വർഷത്തെ മമ്മൂട്ടി ത്രില്ലിംഗ് ചിത്രമാണ് ഭ്രമയുഗം

ഏസ്തെറ്റിക്ക് കുഞ്ഞമ്മ എന്ന വെബ് ഡിസൈൻ ടീമാണ് ഈ ചിത്രത്തിലെ പോസ്റ്ററുകൾ എല്ലാം ഡിസൈൻ ചെയ്യ്തിരിക്കുന്നത്, ഈ ചിത്രത്തിൽ മമ്മൂട്ടി ഒരു നെഗറ്റീവ് റോളിൽ ആണെത്തുന്നത്  എന്നൊരു സൂചന ഉണ്ട്, മമ്മൂട്ടിക്കൊപ്പം ഈ ചിത്രത്തിൽ അർജുൻ അശോകൻ, സിദ്ധാർഥ് ഭരതൻ, അമാൽഡ ലിസ്, മണികണ്ഠൻ ആചാരി തുടങ്ങിയ താരങ്ങളും അഭിനയിക്കുന്നു