കൊറോണ കാലത്ത് അടച്ചിട്ട മുറികളിൽ നിന്നുമുയർന്ന ഒരു കൂട്ടം ചെറുപ്പക്കാരുടെ പ്രയത്നം !! “മാസ്കിനൊപ്പം മനസ്സും” ഹ്രസ്വചിത്രം യൂട്യൂബിൽ തരംഗമാകുന്നു …!!

കൊറോണ കാലത്ത് രോഗം പടർന്നു പിടിക്കാതിരിക്കുവാൻ വേണ്ടി രാജ്യം മുഴുവൻ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ സമയത്ത് വീടിനു പുറത്ത് ഇറങ്ങുവാൻ കഴിയാത്ത സാഹചര്യത്തിലും തങ്ങളുടെ കഴിവ് ഉപയോഗിച്ച് ജനനന്മക്കായി സന്ദേശ രൂപത്തിൽ ആകിയിരിക്കുകയാണ് ഒരു കൂട്ടം ചെറുപ്പക്കാർ. കേരളത്തിലെ വിവിധ സ്ഥലങ്ങളിൽ നിന്നും മൊബൈലിൽ ഷൂട്ട് ചെയ്ത രംഗങ്ങൾ ഏകോപിച്ച് ചെറുചിത്രങ്ങളായി ഇറക്കി ഇരിക്കുകയാണ് ഈ കലാകാരന്മാരുടെ കൂട്ടായ്മ.

ചെറു ചിത്രത്തിന്റെ ആശയവും ഏകോപനവും ഭാസ്കർ അരവിന്ദ് പാലക്കാട്‌ ഒറ്റപ്പാലം സ്വദേശി ആണ് നിർവഹിച്ചിരിക്കുന്നത് അവതാരകനും നടനുമായ ഭാസ്കർ ഇതിനോടകം ഏതാനും ചലച്ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട് ,കൊച്ചിയിൽ
നിന്ന് ഐശ്യര്യയും ,ഒറ്റപ്പാലം വാണിയംകുള്ളത്തു നിന്ന് വിഷ്ണു ബാലകൃഷ്ണനും മറ്റ് കഥാപാത്രങ്ങളൾ വീടുകളിൽ ഇരുന്നു മെബൈൽ ഷൂട്ട് ചെയ്ത് എഡിറ്റർ നിയാസ് നൗഷാദ്ന് അയക്കുന്നു .

ചെറു ചിത്രത്തിന്റെ ആശയ സമ്പന്നത കൊണ്ട് ഇതിനോടകം സോഷ്യൽ മീഡിയകളിൽ വൈറലാണ് അതിജീവനത്തിന്റെ ഈ കാലവും തങ്ങളുടെ കഴിവുകൾ എങ്ങനെ പ്രയോജനപ്പെടുത്താം എന്ന് ഈ ചെറു ചിത്രം കാണിച്ചു തരുന്നു കരുതലിനും കാരുണ്യത്തെയും സന്ദേശം ഓർമ്മപ്പെടുത്തുകയാണ് ഈ ലഘു ചിത്രങ്ങൾ

വീഡിയോ ലിങ്ക്

Episode 1

Episode 2

Episode 3

 

കടപ്പാട് : Sensations TV

Krithika Kannan