മാതാപിതാക്കളുടെ വിവാഹത്തിന് എത്തിയ ഭിന്നശേഷിക്കാരനായ മകന്‍; ഹൃദയസ്പര്‍ശിയായ വീഡിയോ

വിവാഹങ്ങള്‍ എപ്പോഴും പ്രത്യേകമാണ്. ഇന്ത്യന്‍ വിവാഹങ്ങളില്‍ നിന്ന് വ്യത്യസ്തമായാണ് വിദേശ രാജ്യങ്ങളിലെ വിവാഹങ്ങള്‍ പലപ്പോഴും നടക്കാറുള്ളത്. പാശ്ചാത്യ രാജ്യങ്ങളിലെ വിവാഹങ്ങള്‍ ആഡംബരമല്ല. ഇപ്പോഴിതാ ഒരു വികലാംഗനായ കുഞ്ഞ് മാതാപിതാക്കളുടെ വിവാഹത്തിന് വരുന്ന വീഡിയോ സോഷ്യല്‍…

വിവാഹങ്ങള്‍ എപ്പോഴും പ്രത്യേകമാണ്. ഇന്ത്യന്‍ വിവാഹങ്ങളില്‍ നിന്ന് വ്യത്യസ്തമായാണ് വിദേശ രാജ്യങ്ങളിലെ വിവാഹങ്ങള്‍ പലപ്പോഴും നടക്കാറുള്ളത്. പാശ്ചാത്യ രാജ്യങ്ങളിലെ വിവാഹങ്ങള്‍ ആഡംബരമല്ല. ഇപ്പോഴിതാ ഒരു വികലാംഗനായ കുഞ്ഞ് മാതാപിതാക്കളുടെ വിവാഹത്തിന് വരുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്. ആ വിശേഷദിവസം മാതാപിതാക്കളോടൊപ്പം കഴിയണമെന്ന ആഗ്രഹമാണ് അവനെ അവിടെ എത്തിച്ചത്. വിവാഹ വസ്ത്രം ധരിച്ച അമ്മയെ കണ്ടപ്പോള്‍ അവന്റെ സന്തോഷം പറഞ്ഞറിയിക്കാനാവില്ല.

അച്ഛനും അമ്മയ്ക്കുമരികിലേക്ക് വാക്കറിന്റെ സഹായത്തിലാണ് കുഞ്ഞ് നടന്നടുക്കുന്നത്. നിറചിരിയുമായെത്തുന്ന മകനെ വാരിപ്പുണരുകയാണ് ആ അച്ഛനും അമ്മയും. സന്തോഷവാനായി വാക്കറും ഉരുട്ടി പാഞ്ഞടുക്കുന്ന പിയേഴ്‌സണ്‍ എന്ന ഈ കുട്ടിയുടെ വീഡിയോ ആരുടേയും കണ്ണുകള്‍ ഈറനണിയിക്കും.

അമ്മയ്ക്കുള്ള വിവാഹ മോതിരവുമായി നില്‍ക്കുകയായിരുന്ന പിയേഴ്‌സണ്‍ വധുവായൊരുങ്ങി നില്‍ക്കുന്ന അമ്മയെ കണ്ട് ‘ഹായ് മം’ എന്നുറക്കെ വിളിച്ചുകൊണ്ടാണ് അവര്‍ക്കരികിലേക്ക് എത്തുന്നത്. ‘എത്ര ശക്തവും പ്രചോദനവുമാണ് ഈ കുട്ടി. അവന്റെ ആ ചിരിയില്‍ എല്ലാം അടങ്ങിയിരിക്കുന്നു’ എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. അവന്റെ ആ നിറചിരിയാണ് ഈ കുഞ്ഞു വിഡിയോയിലെ ഏറ്റവും സുന്ദരമായ കാഴ്ച. ഗുഡ് ന്യൂസ് മൂവ്മെന്റ് എന്ന ഇന്‍സ്റ്റാഗ്രാം പേജാണ് ഈ വീഡിയോ പോസ്റ്റ് ചെയ്തത്. വീഡിയോ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.