ചോക്ലേറ്റ് ഹീറോ ഇമേജ് എനിക്ക് തന്നെ പാരയായി, കുഞ്ചാക്കോ ബോബൻ

നിരവധി ആരാധകരുള്ള താരമാണ് നടൻ കുഞ്ചാക്കോ ബോബൻ. അനിയത്തിപ്രാവ് സിനിമയിൽ കൂടിയാണ് താരം അഭിനയത്തിന് അരങ്ങേറ്റം നടത്തുന്നത്. ആദ്യ ചിത്രം തന്നെ ഹിറ്റ് ആക്കാനും താൻ ഓടിച്ച വണ്ടി പോലും കോളേജ് പിള്ളേരുടെ ഇടയിൽ…

നിരവധി ആരാധകരുള്ള താരമാണ് നടൻ കുഞ്ചാക്കോ ബോബൻ. അനിയത്തിപ്രാവ് സിനിമയിൽ കൂടിയാണ് താരം അഭിനയത്തിന് അരങ്ങേറ്റം നടത്തുന്നത്. ആദ്യ ചിത്രം തന്നെ ഹിറ്റ് ആക്കാനും താൻ ഓടിച്ച വണ്ടി പോലും കോളേജ് പിള്ളേരുടെ ഇടയിൽ തരംഗം ഉണ്ടാക്കാനും കഴിഞ്ഞ നടൻ ആണ് താരം. ആദ്യ ചിത്രം വലിയ ഹിറ്റ് ആയതോടെ കുഞ്ചാക്കോ ബോബന്റെ നല്ല കാലം തെളിയുകയായിരുന്നു. പിന്നാലെ വീണ്ടും യുവത്വത്തിന് പ്രിയപ്പെട്ട കഥകളുമായി എത്തിയതോടെ കുഞ്ചാക്കോ ബോബൻ ചോക്ലേറ്റ് ഹീറോ എന്ന പേരും ആരാധകരിൽ നിന്ന് നേടിയെടുക്കുകയായിരുന്നു. വളരെ പെട്ടന്ന് ആയിരുന്നു കുഞ്ചാക്കോ ബാബൻ എന്ന നടന്റെ വളർച്ച ഉണ്ടായത്.

എന്നാൽ  ഇപ്പോൾ തന്റെ അഭിനയ ജീവിതത്തിന്റെ സിൽവർ ജൂബിലി ആഘോഷിക്കുകയാണ് ഇപ്പോൾ കുഞ്ചാക്കോ ബോബൻ. സിനിമയിൽ വന്നിട്ട് ഇരുപത്തിയഞ്ച് വർഷങ്ങൾ ആണ് താരം ഇപ്പോൾ പിന്നിടുന്നത്. ഇപ്പോഴിതാ തന്റെ ഇത് വരെയുള്ള സിനിമാ ജീവിതത്തെ കുറിച്ച് മനസ്സ് തുറക്കുകയാണ് താരം. താരത്തിന്റെ വാക്കുകൾ ഇങ്ങനെ, തന്റെ സിനിമകൾ വിജയിക്കുമ്പോഴും പരാചയപ്പെടുമ്പോഴും അത് തന്റെ കരിയറിനെ ഒരുപാട് ബാധിക്കാതിരിക്കാൻ താൻ ശ്രദ്ധിക്കാറുണ്ടായിരുന്നു. ഏതൊരു മനുഷ്യനെ പോലെയും സിനിമയിൽ പരാജയം ഉണ്ടാകുമ്പോഴും വ്യക്തി ജീവിതത്തിൽ ഉണ്ടാകുന്ന പ്രശ്നങ്ങളും തന്നെയും ബാധിച്ചിരുന്നു. എന്നാൽ അതിൽ നിന്നൊക്കെ പെട്ടന്ന് മുക്തി നേടാനും തന്നെ അതൊന്നും അധികം ബാധിക്കാതിരിക്കാനും താൻ ശ്രദ്ധിച്ചിരുന്നു.

Kunchacko-Boban-(1)

സിനിമയിൽ നിന്ന് വിട്ട് നിന്നപ്പോൾ ആണ് പ്രേക്ഷകർ എന്നെ എത്രത്തോളം സ്നേഹിക്കുന്നു എന്ന് എനിക്ക് മനസ്സിലായത്. അത് കൊണ്ടാണ് താൻ വീണ്ടും സിനിമയിലേക്ക് തിരിച്ച് വരവ്ന ടത്തിയതും. എന്റെ കൂടെ സിനിമ കാണാൻ തിയേറ്ററിൽ വന്നിട്ട് സിനിമാ കണ്ടു കൂവിയ ആൾ ആണ് എന്റെ ഭാര്യ. ചോക്ലേറ്റ് ഹീറോ എന്ന പേര് എനിക്ക് പാര ആയിട്ടുണ്ട്. ഞാനും എന്റെ സിനിമയും മാറി. എന്നിട്ടും തന്റെ ആരാധകർക്ക് ഒരു മാറ്റവും ഇല്ല എന്നും അവർ ഇപ്പോഴും എന്നെ പഴയ ചോക്ലേറ്റ് ഹീറോയായി കാണാൻ ആണ് ആഗ്രഹിക്കുന്ന എന്നുമാണ് കുഞ്ചാക്കോ ബോബൻ പറയുന്നത്.