അവർ അയച്ചു തന്നത് അച്ഛന്റെ ചരമവാർത്ത! എന്ത് ചെയ്യണമെന്ന് അറിയാതെ  ഞാൻ വീട്ടിലേക്ക് വിളിച്ചു; സംഭവത്തെ കുറിച്ച്, ചന്ദു സലിം കുമാർ 

സോഷ്യൽ മീഡിയിൽ ഒരുപാട് വ്യാജ വാർത്തകൾ എത്തുന്നത് ഒരു പൊതുവായ കാര്യമാണ്, ഇപ്പോൾ അങ്ങനൊരു കാര്യമാണ് നടൻ സലിം കുമാറിന്റെ മകൻ ചന്ദു സലിം കുമാർ പറയുന്നു, ഞാൻ കോളേജിൽ പഠിക്കുന്ന സമയത്തു ഒരു ദിവസം പാതി രാത്രി കഴിഞ്ഞപ്പോൾ എന്റെ സുഹൃത്തുക്കൾ കുറച്ചു മെസ്സേജ് അയച്ചു. കൂടുതലും അച്ഛന്റെ ചരമ വാർത്തകളാണ്. ആ  സമയത്തു എനിക്ക് എന്ത് ചെയ്യണമെന്ന് അറിയില്ല. ആ സമയത്തു എന്നെ ആശ്വസിപ്പിച്ചുകൊണ്ടും ഒരുപാട് മെസേജ് വരുന്നുണ്ട് ചന്ദു സലിം കുമാർ പറയുന്നു

എന്നാൽ വീട്ടിൽ നിന്നും ആരും എന്നെ വിളിക്കുന്നുമില്ല, അങ്ങനെ രണ്ടും കൽപ്പിച്ചുസഹോദരൻ  ആരോമലിനെ ഞാൻ വിളിച്ചുണര്ത്തി. അവനോടു ഈ കാര്യം നേരിട്ട് ചോദിക്കതെ ഫോണിൽ ഞാൻ  ചോദിച്ചു വീട്ടിൽ എന്തുണ്ടടാ വിശേഷമെന്നു, അവൻ ഉറക്കപിച്ചേ പറഞ്ഞു ഈ പാതിരാത്രി രണ്ടുമണിക്കാണോ സുഖവിവരം തിരിക്കുന്നത് എന്ന്, അപ്പോൾ എനിക്ക് മനസിലായി അവിടെ അങ്ങനെ ഒന്നും നടന്നട്ടില്ല എന്ന്, അങ്ങനെ അവനോടു നൈസായി അച്ഛന്റെ സുഖവിവരവും അറിഞ്ഞു

അങ്ങനെ ഒരുപാട് തവണ ഈ രീതിയിലുള്ള വ്യാജവാർത്തകൾ എത്തിയിട്ടുണ്ട്. എന്നാൽ ഈ വാർത്തകളിൽ തനിക്ക് പരിഭവമില്ല, കാരണം നമ്മൾ എന്നായാലും മരിക്കേണ്ടവരാണ്. നമ്മളുടെ അനുവാദം ചോദിച്ചിട്ടല്ലല്ലോ നമ്മളെ ഭൂമിയിൽ ജനിപ്പിക്കുന്നത്,   എങ്കിലും ഇങ്ങനെ എത്തുന്ന വ്യജ വാർത്തകൾ കുടുംബത്തിൽ വളരെ ദുഃഖകരവും, ഭയവുമാണ് ഉണ്ടാക്കുന്നത്. ചന്ദു സലിം കുമാർ പറയുന്നു