Film News

‘നടികറി’ൽ എനിക്ക് വേണ്ടി ഒരുപാട് ടേക്കുകൾ എടുക്കേണ്ടി വന്നു! ഒരു വലിയ പ്രശ്നം അതായിരുന്നു, ചന്ദു സലിംകുമാർ

ടോവിനോ തോമസ്, സൗബിൻ ഷാഹിർ എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന പുതിയ ചിത്രമാണ് നടികർ, ചിത്രത്തിൽ മറ്റൊരു വേഷം അഭിനയിക്കുന്ന നടനാണ് ചന്ദു സലിം കുമാർ, ഇപ്പോൾ താൻ കാരണം ടോവിനോയ്ക്ക് ഒരുപാട് ടേക്കുകൾ എടുക്കേണ്ടി വന്നു എന്ന് പറയുകയാണ് ചന്ദു. ചിത്രത്തിൽ ഒരു സീനിൽ ഒരുപാട് ടേക്ക് എടുക്കേണ്ടി വന്നു അതും താൻ കാരണം,

അതിലെ ഒരു വലിയ പ്രശ്നം എന്ന് പറയുന്നത് ഈ ടേക്ക് എടുക്കുമ്പോൾ താൻ ക്യമറിയിലേക്ക് നോക്കണമെന്നാണ് എന്നാൽ എനിക്ക് അതിന് പറ്റുന്നില്ല, ഇപ്പോൾ മഞ്ഞുമ്മൽ ചെയ്യുമ്പോൾ ക്യമറയെ നോക്കാതിരിക്കാൻ ഒരുപാട് ട്രെയിൻ ചെയ്യ്തായിരുന്നു, എന്നാൽ ഇവിടെ നേരെ തിരിച്ചാണ് ക്യമറയിൽ നോക്കണം, എനിക്ക് അതിന് സാധിക്കുന്നില്ല ചന്ദു പറയുന്നു

ക്യമാറ അടുത്തേക്ക് വരുമ്പോൾ എന്റെമുഖം  റിഫ്ലക്സ്‌ മുഖേന തിരഞ്ഞു പോകും. ശരിക്കും പറഞ്ഞാൽ അങ്ങനെ ചെയ്യുമ്പോൾ ഒരു ദിവസമാണ് നഷ്ടമാകുന്നത്. എനിക്ക് വേണ്ടി ടോവി കുറെ ടേക്ക് എടുക്കേണ്ടി വന്നു, പിന്നീട പുള്ളി തന്നെ ബാലുവിനോട് പറഞ്ഞു, അപ്പോൾ ബാലു പറഞ്ഞു മോനെ ചന്ദു ഒന്ന് ശരിയാക്കടാ എന്ന് ശരിക്കും ടോവി അവിടെ എന്നെ കളിയാക്കിയതാണ് ചന്ദു പറയുന്നു

 

Suji