ഇരു മതവിഭാഗക്കാർ ആണെങ്കിലും ഇരു വീട്ടുകാർക്കും പൂർണ്ണ സമ്മതം ആയിരുന്നു

കഴിഞ്ഞ ദിവസങ്ങൾ ആയി പുറത്ത് വരുന്ന വാർത്തയാണ് നടി ചന്ദ്ര ലക്ഷ്മൺ വിവാഹിത ആകുന്നു എന്ന്. ചന്ദ്ര തന്നെയാണ് ഈ വാർത്ത ആരാധകരുമായി പങ്കുവെച്ചത്. നടൻ ആയ ടോഷ് ക്രിസ്റ്റിയെ ആണ് താരം വിവാഹം…

കഴിഞ്ഞ ദിവസങ്ങൾ ആയി പുറത്ത് വരുന്ന വാർത്തയാണ് നടി ചന്ദ്ര ലക്ഷ്മൺ വിവാഹിത ആകുന്നു എന്ന്. ചന്ദ്ര തന്നെയാണ് ഈ വാർത്ത ആരാധകരുമായി പങ്കുവെച്ചത്. നടൻ ആയ ടോഷ് ക്രിസ്റ്റിയെ ആണ് താരം വിവാഹം കഴിക്കാൻ പോകുന്നത്. മനോഹരമായ ഒരു കുറിപ്പോടെയാണ് താൻ വിവാഹിതയാകാൻ പോകുന്ന കാര്യം ചന്ദ്ര ആരാധകരെ അറിയിച്ചത്. ഇതോടെ താരം ആരാധകരുടെ ഭാഗത്ത് നിന്നും നേരിട്ട് കൊണ്ടിരുന്ന വലിയ ഒരു ചോദ്യത്തെയാണ് ഇല്ലാതാക്കിയിരിക്കുന്നത്. ആരാധകർ ചന്ദ്രയോട് ചോദിക്കുന്ന ചോദ്യം ആയിരുന്നു എന്നാണ് വിവാഹം എന്ന്. ഇതോടെ ആ ചോദ്യം ഇല്ലാതായിരിക്കുകയാണ്. ഇപ്പോഴിതാ തന്റെ വിവാഹ വിശേഷങ്ങൾ പങ്കുവെക്കുകയാണ് ചന്ദ്ര.

മൂന്ന് മാസങ്ങൾക്ക് മുൻപാണ് താൻ ടോഷേട്ടനെ ആദ്യമായി കാണുന്നത്. അന്ന് മുതൽ നല്ല സൗഹൃദം ആയിരുന്നു ഞങ്ങൾ തമ്മിൽ ഉണ്ടായിരുന്നത്. എല്ലാവരുമായും നല്ല സൗഹൃദം കാത്ത് സൂക്ഷിക്കുന്ന വ്യക്തികൂടിയാണ് ടോഷേട്ടൻ. ഇപ്പോഴും കൂടെ ഉള്ളവരെ ഹാപ്പി ആക്കി വെക്കാൻ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. എല്ലാവര്ക്കും ടോഷേട്ടനെ കുറിച്ചും നല്ല അഭിപ്രായം ആണ് ഉള്ളത്. ആരോട് ചോദിച്ചാലും ആർക്കും മോശം പറയാൻ കാണില്ല. എന്റെ വീട്ടുകാർക്കും ടോഷേട്ടനെ അറിയാം. രണ്ടു മതവിഭാഗങ്ങളിൽ പെട്ടവർ ആണെങ്കിലും വീട്ടുകാർ ആലോചിച്ച് ഉറപ്പിച്ച വിവാഹം ആണ് ഞങ്ങളുടേത്. അത് കൊണ്ട് തന്നെ അവരും ഇപ്പോൾ നല്ല സന്തോഷത്തിൽ ആണ്. കുറച്ച് മാസങ്ങൾക്ക് ഉള്ളിൽ തന്നെ വിവാഹം കാണുമെന്നും വിവാഹ തീയതി എടുത്ത് കഴിയുമ്പോൾ അറിയിക്കാം എന്നുമാണ് ചന്ദ്ര പറഞ്ഞത്.

ഒരുകാലത്ത് മലയാള സിനിമയിൽ സജീവമായി നിന്ന ഒരു താരമാണ് ചന്ദ്ര ലക്ഷ്മൺ. ബിഗ് സ്ക്രീനിലും മിനിസ്‌ക്രീനിലെ തന്റെ സാന്നിധ്യം അറിയിച്ച ചന്ദ്ര ഏറെ ശോഭിച്ചത് മിനിസ്ക്രീൻ പ്രേഷകരുടെ മുന്നിൽ ആയിരുന്നു. സ്വന്തം എന്ന പരമ്പര ആയിരുന്നു ചന്ദ്രയുടെ ജീവിതത്തിനു വഴിത്തിരിവായത്. അതിനു ശേഷം നിരവധി പരമ്പരയിൽ താരം അഭിനയിച്ചിരുന്നു. മലയാളത്തിൽ കൂടാതെ തമിഴിലും തെലുങ്കിലുമെല്ലാം അഭിനയിക്കാനുള്ള ഭാഗ്യം താരത്തിന് ലഭിച്ചിരുന്നു. പതിയെ പതിയെ താരം സീരിയലുകളിൽ മാത്രം ശ്രദ്ധ കേന്ത്രീകരിക്കാൻ തുടങ്ങി. ഇപ്പോഴിതാ വർഷങ്ങൾ നീണ്ട ഇടവേളയ്‌ക്കു ശേഷം താരം തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് താരം. സ്വന്തം സുജാത എന്ന മലയാള പാരമ്പരയിലൂടെയാണ് താരം തിരിച്ചുവരവ് നടത്തിയത്. ഏകദേശം മൂന്ന് വർഷത്തോളം ആയി ചന്ദ്ര അഭിനയത്തിൽ നിന്ന് മാറിനിൽക്കാൻ തുടങ്ങിയിട്ട്. തമിഴിൽ ആണെങ്കിലും തെലുങ്കിൽ ആണെങ്കിലും ഈ വർഷത്തിനിടയിൽ ഒരിക്കൽ പോലും താരം അഭിനയിച്ചിട്ടില്ല.