വിവാഹം കഴിഞ്ഞ് ആദ്യമായി ചന്ദ്രയുടെ വീട്ടിലേക്ക്. ചെന്നൈയില്‍ മധുവിധു ആഘോഷം

കഴിഞ്ഞ കുറച്ചു നാളുകളായി ഒട്ടനവധി താരങ്ങളാണ് വിവാഹിതരാകുന്നത്. അത്തരത്തിലൊരു ദമ്പതികളാണ് ടോഷും ചന്ദ്രയും. ഇരുവരും സീരിയൽ മേഖലയിൽ സജീവമാണ്. ഇരുവരുടെയും വിശേഷങ്ങളും സോഷ്യൽ മീഡിയിൽ വൈറലായി മാറാറുണ്ട്. ഇരുവരുടെയും വിവാഹത്തെക്കുറിച്ചും വിമർശന ങ്ങൾ ഉണ്ടായിട്ടുണ്ട്. രണ്ട് പേരും രണ്ട് മതത്തിൽപെട്ടവർ ആയത് കൊണ്ടായിരുന്നു ഈ വിമർശനങ്ങൾ എല്ലാം. ഇപ്പോൾ ചന്ദ്ര ആദ്യമായി ടോഷിന്റെ വീട്ടിലേക്ക് എത്തിയ വിശേഷങ്ങൾ ആണ് ഇരുവരുടെയും യൂട്യൂബ് ചാനൽ വഴി പങ്ക് വെക്കുന്നത്. ചന്ദ്രയുടെ വീട് ചെന്നൈയിൽ ആണ് അങ്ങോട്ടുള്ള യാത്രയും ഇവർ ബ്ലോഗ് ആയി ചെയ്തിട്ടുണ്ട്.

ചന്ദ്രയുടെ വീട്ടിൽ താൻ ആദ്യമായി ആണ് പോകുന്നത് എന്നും ഷൂട്ടിംഗ് കാരണം ആണ് യാത്ര മാറ്റിവെക്കേണ്ടി വന്നത് എന്നുമാണ് ടോഷ് പറയുന്നത്. വിവാഹം കഴിഞ്ഞതിൽ പിന്നെ ഒരു മാസത്തിന് ശേഷമാണ് ചന്ദ്രയുടെ വീട്ടിൽ പോകുന്നതെന്നുമാണ് ടോഷ് പറയുന്നത്. വീട്ടിൽ എത്തിയ ഇവരെ ചന്ദ്രയുടെ ‘അമ്മ ആരതി ഉഴിഞ്ഞ് സ്വീകരിക്കുന്നതും വിഡിയോയിൽ കാണാം.