‘ഒരുത്തി’ മലയാളിയുടെ ഹൃദയം നിറയ്ക്കുന്നു … തട്ടത്തിന്‍ മറയത്തിന് ശേഷം വൈറല്‍ ആയ പാട്ടിനൊപ്പം ഏറ്റ് പാടി പ്രേക്ഷകര്‍…

മലയാളിയുടെ നൊസ്റ്റാള്‍ജിയയുടെ ഓര്‍മ്മകളിലേക്ക് ഒരു കൂട്ടം പുതുമുഖങ്ങളുടെ കൂട്ടായ്മയില്‍ പുറത്ത് ഇറങ്ങിയ ഏറ്റവും പുതിയ മ്യൂസിക്കല്‍ ആല്‍ബം ആണ് ജിതിന്‍ ജോര്‍ജ് സേവിയര്‍ എഴുതി സംവിധാനം ചെയ്ത ‘ഒരുത്തീ  അനുരാഗം’. അവനിര്‍ ടെക്‌നോളജി എന്ന…

മലയാളിയുടെ നൊസ്റ്റാള്‍ജിയയുടെ ഓര്‍മ്മകളിലേക്ക് ഒരു കൂട്ടം പുതുമുഖങ്ങളുടെ കൂട്ടായ്മയില്‍ പുറത്ത് ഇറങ്ങിയ ഏറ്റവും പുതിയ മ്യൂസിക്കല്‍ ആല്‍ബം ആണ് ജിതിന്‍ ജോര്‍ജ് സേവിയര്‍ എഴുതി സംവിധാനം ചെയ്ത ‘ഒരുത്തീ  അനുരാഗം’. അവനിര്‍ ടെക്‌നോളജി എന്ന യൂട്യൂബ് ചാനലില്‍ റിലീസ് ആയി ഇതിനോടകം ചര്‍ച്ച ആയ ആല്‍ബം ഒരു ആര്‍ട്‌സ് ദിവസം കോളജില്‍ നടക്കുന്ന ജോമോന്റെയും സോയയുടെയും പ്രണയത്തിന്റെ കഥയാണ് പറയുന്നത്.

ജോമോനായി പ്രണവ് രാധാകൃഷ്ണനും, സോയ ആയി സോനാ രാജനും അഭിനയിച്ചിരിക്കുന്നു. ഒപ്പം മികച്ച ടെക്‌നിക്കല്‍ ഡിപ്പാര്‍ട്‌മെന്റിന്റെ ടീം വര്‍ക്കില്‍ മിനിമല്‍ ബഡ്ജറ്റില്‍ ഒരു ദിവസം കൊണ്ട് ഷൂട്ട് ചെയ്ത് തീര്‍ത്ത ഈ മ്യൂസിക്കല്‍ ആല്‍ബം പാടിയതും മ്യൂസിക്ക് ചെയ്തതും നിതിന്‍ കെ ശിവയും വരികള്‍ ഹ്യൂമന്‍ സിദ്ധിഖിന്റെയും ആണ്.

ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് വിവേക് ടിവി യും, എഡിറ്റിംഗ് അര്‍ജുന്‍ സുരേഷും , ആര്‍ട്ട് ഡയറക്ഷന്‍ നളിനി ശ്യാംമും,ദൃശ്യത്തിന്റെ DI & ടൈറ്റില്‍ അനിമേഷന്‍ ശ്രീരാഗ് സജിനി ബാബുവും, പാട്ടിനോട് ചേര്‍ന്ന കൊറിയോഗ്രാഫി ഡിസൈന്‍ സുചിത്ത് ചെല്ലപ്പനും വൈശാഖ് വൈഖയും, മനീഷ് കുമാര്‍ എം എസും കൂടി ചെയ്തിരിക്കുന്നു. യൂട്യൂബ് കൂടാതെ സ്‌പോട്ടിഫൈ, ഹങ്കാമ,ആമസോണ്‍ മ്യൂസിക് എന്നീ പ്ലാറ്റ്‌ഫോമുകളില്‍ പാട്ട് അവൈലബിള്‍ ആണ്.