‘നട‌ൻമാർക്ക് പോലും അസൂയ തോന്നിയ നടി’ ; സരിതയെപ്പറ്റി ചെയ്യാറു ബാലു 

ആയിരത്തി തൊള്ളായിരത്തി എൺപതുകളിൽ തെന്നിന്ത്യൻ സിനിമാ രം​ഗത്ത് വൻ ജനപ്രീതി നേടാൻ കഴിഞ്ഞ നടിയാണ് സരിത. മലയാളത്തിലും നിരവധി ചിത്രങ്ങളിൽ സരിത നായികയായും സഹനടി ആയും എത്തിയിട്ടുണ്ട്. സരിത  അവതരിപ്പിച്ച കഥാപാത്രങ്ങൾ സ്ത്രീ പ്രേക്ഷകർക്കിടയിലാണ്…

ആയിരത്തി തൊള്ളായിരത്തി എൺപതുകളിൽ തെന്നിന്ത്യൻ സിനിമാ രം​ഗത്ത് വൻ ജനപ്രീതി നേടാൻ കഴിഞ്ഞ നടിയാണ് സരിത. മലയാളത്തിലും നിരവധി ചിത്രങ്ങളിൽ സരിത നായികയായും സഹനടി ആയും എത്തിയിട്ടുണ്ട്. സരിത  അവതരിപ്പിച്ച കഥാപാത്രങ്ങൾ സ്ത്രീ പ്രേക്ഷകർക്കിടയിലാണ് കൂടുതലും സ്വീകാര്യത നേടിയത്. നെക്സ്റ്റ് ഡോർ ​ഗേൾ ഇമേജിൽ അറിയപ്പെട്ട സരിതയ്ക്ക് തമിഴിലും തെലുങ്കിലും ഒരുപോലെ തിരക്കേറി. കന്നഡയിലും ശ്രദ്ധേയമായ വേഷങ്ങൾ സരിതയ്ക്ക് ലഭിച്ചി‌ട്ടുണ്ട്. അതുവരെ കണ്ട് വന്ന നായികാ സങ്കൽപ്പങ്ങൾക്ക് പുറത്ത് നിന്ന നടിയായിരുന്നു സരിക. നായികയാകാനുള്ള സൗന്ദര്യമില്ലെന്ന കുറ്റപ്പെടുത്തലുകളും സരിതയ്ക്ക് കേൾക്കേണ്ടി വന്നിട്ടുണ്ട്. എന്നാൽ പ്ര​ഗൽഭരായ സംവിധായകരുടെ പ്രിയ നായികയായി സരിത കരിയറിൽ തുടർന്നു. ആരെയും വിസ്മയിപ്പിക്കുന്ന അഭിനയ മികവാണ് സരിതയുടേത്. സരിതയുടെ പെർഫോമൻസ് നായകൻമാരുടെ അഭിനയത്തെ കവച്ച് വെച്ചതിനെക്കുറിച്ച് സംസാരിക്കുകയാണ് തമിഴ് ഫിലിം ജേർണലിസ്റ്റ് ചെയ്യാറു ബാലു.

മൗന ​ഗീതങ്ങൾ എന്ന സിനിമയിൽ ഭാ​ഗ്യരാജ് നന്നായി അഭിനയിച്ചെങ്കിലും സരിതയുടെ ക്ലോസ് അപ്പ് ഷോട്ടിലുള്ള കരച്ചിലിൽ നടിക്കാണ് പ്രേക്ഷകരുടെ കൈയടി ലഭിച്ചത്. ഇക്കാര്യം ഭാ​ഗ്യരാജ് തന്നെയാണ് തുറന്ന് പറഞ്ഞതെന്നും ചെയ്യാറു ബാലു ചൂണ്ടിക്കാട്ടി. ചില നട‌ൻമാർക്ക് സരിതയോട് അസൂയ തോന്നിയിരുന്നെന്നും ഫിലിം ജേർണലിസ്റ്റ് പറയുന്നു. ഒരു ഹീറോ അഭിനയിച്ച് കഴിഞ്ഞ ശേഷം സിനിമയുടെ റഫ് കണ്ടു. കണ്ടപ്പോൾ സരിതയാണ് സിനിമയിൽ മുന്നിട്ട് നിൽക്കുന്നതെന്ന് തോന്നി. സരിതയുടെ സീനുകൾ വെട്ടി മാറ്റാൻ സംവിധായകനോട് ആവശ്യപ്പെട്ടു. എന്നാൽ സംവിധായകൻ ഇതിന് തയ്യാറായില്ല. ഇക്കാര്യം ഭാ​ഗ്യരാജ് തന്നെയാണ് തുറന്ന് പറഞ്ഞതെന്നും ചെയ്യാറു ബാലു ചൂണ്ടിക്കാട്ടി. ചില നട‌ൻമാർക്ക് സരിതയോട് അസൂയ തോന്നിയിരുന്നെന്നും ഫിലിം ജേർണലിസ്റ്റ് പറയുന്നു. ഒരു ഹീറോ അഭിനയിച്ച് കഴിഞ്ഞ ശേഷം സിനിമയുടെ റഫ് കണ്ടു. കണ്ടപ്പോൾ സരിതയാണ് സിനിമയിൽ മുന്നിട്ട് നിൽക്കുന്നതെന്ന് തോന്നി. സരിതയുടെ സീനുകൾ വെട്ടി മാറ്റാൻ സംവിധായകനോട് ആവശ്യപ്പെട്ടു. എന്നാൽ സംവിധായകൻ ഇതിന് തയ്യാറായില്ല. നിങ്ങൾ ഇനി അഭിനയിച്ചില്ലെങ്കിലും കുഴപ്പമില്ല മറ്റൊരു ഹീറോയെ വെച്ച് എടുക്കാം, പക്ഷെ സരിതയുടെ സീനുകൾ നീക്കാൻ പറ്റില്ലെന്ന് സംവിധായക​ൻ വ്യക്തമാക്കിയെന്നും ചെയ്യാറു ബാലു പറയുന്നു. അഭിനയ മികവ് കാരണം ഹീറോകൾ ഭയന്ന നടിയായിരുന്നു സരിതയെന്നും ചെയ്യാറു ബാലു വ്യക്തമാക്കി. സരിത കരിയറിൽ ഉയർന്ന് വരുന്നതിൽ പല നടിമാർക്കും അനിഷ്ടം തോന്നിയിരുന്നെന്നും ചെയ്യാറു ബാലു വ്യക്തമാക്കി. രണ്ട് നായികമാരുള്ള സിനിമകളിൽ സരിതയ്ക്കൊപ്പം അഭിനയിക്കില്ലെന്ന് ചില നടിമാർ പറഞ്ഞിട്ടുണ്ട്.

സരിതയ്ക്ക് അതിൽ വിഷമം തോന്നിയിട്ടുണ്ട്. സംവിധായകൻ കെ ബാലചന്ദറാണ് അന്ന് സരിതയെ സമാധാനിപ്പിച്ചതെന്നും ചെയ്യാറു ബാലു ചൂണ്ടിക്കാട്ടി.വിവാഹമോചനവുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നങ്ങൾക്ക് ശേഷമാണ് സരിത ദുബായിലേക്ക് പോകുന്നതെന്നും ചെയ്യാറു ബാലു പറയുന്നു. ഇപ്പോൾ ചെന്നെയിലേക്ക് നടി തിരിച്ചെത്തിയെന്നും ഇ​ദ്ദേഹം വ്യക്തമാക്കി. നായികയായി പേരെടുത്തെങ്കിലും മറ്റ് നടിമാർക്ക് ഡബ് ചെയ്യാനും സരിത മടിച്ചിരുന്നില്ല. നടി വിജയശാന്തിക്ക് നിരവധി സിനിമകളിൽ വിജയശാന്തിക്ക് ഡബ് ചെയ്തത്. ഏറെക്കാലം സിനിമകളിൽ നിന്ന് മാറി നിന്ന സരത ഈ വർഷം മാവീരൻ എന്ന സിനിമയിലൂടെയാണ് അഭിനയ രം​ഗത്തേക്ക് സരിത തിരിച്ചെത്തുന്നത്. ശിവകാർത്തികേയനാണ് ചിത്രത്തിൽ നായകനായെത്തിയത്. ആന്ധ്രപ്രദേശിലാണ് സരിത ജനിച്ചതും വളർന്നതും. കെ ബാലചന്ദറിന്റെ മരൊ ചരിത്ര എന്ന സിനിമയാണ് സരിതയ്ക്ക് കരിയറിൽ വഴിത്തിരിവാകുന്നത്.കമൽ ഹാസനാണ് ചിത്രത്തിൽ നായകനായെത്തിയത്. കെ ബാലചന്ദറിന്റെ നിരവധി സിനിമകളിൽ സരിത തുടർന്നും അഭിനയിച്ചു. സരിതയുടെ ​ഗുരുസ്ഥാനീയനായിരുന്നു അ​ദ്ദേഹം. നടനും എംഎൽഎയുമായ മുകേഷിന്റെ മുൻഭാര്യയാണ് സരിത. 1988 ൽ വിവാഹിതരായ ഇരുവരും 2011 ലാണ് വേർപിരിഞ്ഞത്.