ആ തെറികളൊന്നും ഞങ്ങള്‍ ഉണ്ടാക്കിയതല്ല, തുറന്ന് പറഞ്ഞ് ചെമ്പന്‍ വിനോദ്

chemban-vinod

 

ഏറെ വിവാദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും വഴി വച്ച ചിത്രമായിരുന്നു ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കിയ ചുരുളി. ചിത്രത്തിലെ തെറിവിളിയായിരുന്നു പ്രേക്ഷകര്‍ ഏറ്റവും കൂടുതല്‍ വിമര്‍ശിച്ച കാരണങ്ങളില്‍ ഒന്ന്. ഇപ്പോഴിതാ അതിനെ കുറിച്ച് തുറന്ന് പറയുകയാണ് അദ്ദേഹം.

ചെമ്പന്‍ വിനോദിന്റെ വാക്കുകള്‍- ചുരുളിയിലെ തെറികള്‍ സംബന്ധിച്ചുള്ള വിവാദങ്ങളെല്ലാം വായിച്ചിരുന്നു. ഒടിടിയില്‍ സെന്‍സറിങ് ഇല്ലാത്തകൊണ്ടാണ് സിനിമ അവിടെ റിലീസ് ചെയ്തത്. മാത്രവുമല്ല, പതിനെട്ട് വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് വേണ്ടിയുള്ള സിനിമയാണെന്ന് എഴുതി കാണിച്ച ശേഷമാണ് സിനിമ ആരംഭിക്കുന്നത്. ചിത്രത്തില്‍ ഉപയോഗിച്ചിരിക്കുന്ന തെറികള്‍ ഒന്നും ഞങ്ങള്‍ പുതുതായി കണ്ടു പിടിച്ചതല്ല.

Chemban-Vinod

അതേസമയം, കുഞ്ചാക്കോ ബോബനെ നായകനാക്കി അഷ്‌റഫ് ഹംസ സംവിധാനം ചെയ്ത ഭീമന്റെ വഴിക്ക് തിരക്കഥയൊരുക്കിയതും ചെമ്പന്‍ വിനോദാണ്. ഏറെ പ്രശംസയാണ് പിടിച്ച് പറ്റിയത്. ചിന്നു ചാന്ദ്‌നിയാണ് ചിത്രത്തില്‍ നായികയായിരിക്കുന്നത്. നാട്ടിന്‍ പുറത്തെ വഴി പ്രശ്‌നമാണ് സിനിമയുടെ ഇതിവൃത്തം. ചെമ്പന്‍ വിനോദിന്റെ വീടിനടുത്ത് താമസിക്കുന്ന പ്രിയ സുഹൃത്തിന് ഭീമന്റെ വഴിയിലേതുപോലെ ഒരു വഴിപ്രശ്‌നത്തില്‍ ഇടപെടേണ്ടി വന്നിരുന്നു. ആ സംഭവം അറിഞ്ഞശേഷമാണ് ഒരു സിനിമയ്ക്കുള്ള കഥയുണ്ട് എന്ന് മനസിലാക്കി ചെമ്പന്‍ വിനോദ് തിരക്കഥയൊരുക്കിയത്.