വിവാഹ തലേദിവസം ആരും ചെയ്യാത്ത കാര്യമാണ് മീന ചെയ്യ്തത്! സംഭവത്തെ കുറിച്ച് ,ചേരൻ 

മലായാളത്തിലും, മറ്റു ഭാഷകളിലും തന്റേതായ അഭിനയ പാടവം തെളിയിച്ച നടിത്തന്നെയാണ് മീന, ഇപ്പോൾ നടിയെ കുറിച്ച് സംവിധായകനും, നടനുമായ ചേരൻ പറഞ്ഞ കാര്യമാണ് കൂടുതൽ ശ്രെദ്ധ ആകുന്നത, ഈ അടുത്തിടക്ക് ആയിരുന്നു നടിയുടെ സിനിമയിൽ  40  വര്ഷം പൂർത്തിയതിന്റെ ആഘോഷം നടന്നിരുന്നത്, ആ ചടങ്ങിൽ ആണ് ചേരൻ  ഈ കാര്യം വെളിപ്പെടുത്തുന്നത്. തങ്ങൾ മൂന്ന് ചിത്രങ്ങളിൽ ഒന്നിച്ചു അഭിനയിച്ചിട്ടുണ്ട് ചേരൻ പറയുന്നു.

അതുപോലെ ഞാനും പത്മപ്രിയയും ഒന്നിച്ചു അഭിനയിച്ച ചിത്രത്തിൽ പത്മപ്രിയക്ക് ശബ്ദം നൽകിയത് മീന ആയിരുന്നു,പൊക്കിഷം എന്ന ചിത്രത്തിൽ ആയിരുന്നു, എന്നാൽ അതിലേക്ക് മീന എത്തപ്പെട്ടത് ഇങ്ങനെ ആയിരുന്നു ചേരൻ പറഞ്ഞു, പത്മപ്രിയക്ക് പറ്റിയ ശബ്ദം നല്കാൻ ഒരുപാടു പേര് ആലോചിച്ചു എന്നാൽ മീനയോളം ആ ശബ്ദം നല്കാൻ യോജിച്ച ഒരാൾ ഇല്ലായിരുന്നു, എന്നാൽ മീന വരുമോ എന്ന സംശയം ആയിരുന്നു എല്ലവർക്കും,

കാരണം അവരുടെ വിവാഹത്തിന് ഒരു ദിവസം മാത്രമേ ഉള്ളൂ, എന്ത് ചെയ്‌യും, എന്നാൽ വിവരം മീനയോടു പറഞ്ഞു, മീന വിവാഹ തലേന്ന് വരാം  എന്ന സമ്മതിച്ചു, അങ്ങനെ ആ പറഞ്ഞ സമയത്തു തന്നെ മീന വന്നു ഡബ്ബ് ചെയ്യ്തു, ശരിക്കും മീനയുടെ ആ കർത്തവ്യം നിർവാഹനം എന്നെ ഒരുപാടു അത്ഭുതപ്പെടുത്തി, കാരണം വിവാഹ തലേന്ന് പോലും ആരും ഇങ്ങനെ മുതിരില്ല, അതാണ് നടി മീന,,നടിയെ  കുറിച്ച് ചേരൻ പറഞ്ഞു.