രജനി കാന്തിനൊപ്പമുള്ള രമ്യ കൃഷ്ണന്റെ ആ സീൻ പ്രേക്ഷകർക്ക് ഇഷ്ടമായില്ല അവർ പോസ്റ്റർ വരെ നശിപ്പിച്ചു, പിന്നീട് നടിക്ക് സംഭവിച്ചത് ഇങ്ങനെ, ചെയ്യാർ ബാലു 

തമിഴകത്തെ ഏതൊരു വേഷവും കൈകാര്യം ചെയ്യാൻ പറ്റുന്ന ഒരു നടി തന്നെ ആയിരുന്നു രമ്യ കൃഷ്ണൻ, ഇപ്പോൾ താരത്തെ കുറിച്ച് ചെയ്‌യാർ ബാലു പറഞ്ഞ വാക്കുകൾ ആണ് സോഷ്യൽ മീഡിയ ഏറ്റെടുക്കുന്നത്, സൂപ്പർ സ്റ്റാർ രജനി കാന്തിനൊപ്പം കട്ടക്ക് നിന്ന നടി തന്നെയാണ് രമ്യ കൃഷ്‌ണൻ, പടയപ്പ എന്ന ചിത്രത്തിൽ ആയിരുന്നു നടിയുടെ പെർഫോമൻസ്.ചിത്രത്തിൽ നീലാംബരി എന്ന കഥപാത്രത്തെയാണ് രമ്യ അവതരിപ്പിച്ചിരുന്നത്.

ഒരു ഐകോണിക്ക് വില്ലത്തി ആയിട്ടായിരുന്നു താരത്തിന്റെ പടയപ്പയിലെ അഭിനയം, എന്നാൽ ഈ ചിത്രത്തിൽ രമ്യയെ വിളിക്കുമ്പോൾ ആദ്യം എതിർത്ത് എന്നാൽ പിന്നീട് രജനി പറഞ്ഞിട്ടാണ് രമ്യ അഭിനയിക്കാൻ സമ്മതിച്ചത്. ആദ്യം വിസമ്മതിച്ച കാരണം രജനിയുടെ കൂടെ ഈ വില്ലത്തി വേഷം അഭിനയിച്ചാൽ തന്റെ കരിയർ പോലും നഷ്ടപ്പെടുമോ എന്ന ഭയം ആയിരുന്നു.

എന്നാൽ ഈചിത്രത്തിൽ രജനി കാന്തിനൊപ്പം കാലിന്മേൽ കാല് കയറ്റിവെക്കുന്ന സീൻ ഉണ്ട്, എന്നാൽ പ്രേക്ഷകർ ആ സീൻ കണ്ടതിനു ശേഷം രമ്യയുടെ  പോസ്റ്റർ  വരെ നശിപ്പിച്ചു, എന്നാൽ അതിനു ശേഷം രമ്യക്ക് തമിഴിൽ കാര്യമായ വേഷം ലഭിച്ചില്ല, പിന്നീട് നാളുകൾക്ക് ശേഷമാണ്  താരം തെലുങ്കിൽ ബാഹുബലി എന്ന ചിത്രത്തിൽ രാജാമാതാവായി അഭിനയച്ചത്. ചെയ്‌യാർ  ബാലു പറയുന്നു ,ഇപ്പോൾ താരത്തിന്റെ ചിത്രങ്ങൾക്കായി ആരാധകർ കാത്തിരിക്കുകയാണ്