6 വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവം!! അഞ്ചു ലക്ഷം രൂപ ആവശ്യപ്പെട്ട് ഫോണ്‍ കോള്‍

കൊല്ലം ഓയൂരില്‍ 6 വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ വഴിത്തിരിവ്. മോചന ദ്രവ്യം ആവശ്യപ്പെട്ട് അമ്മയ്ക്ക് ഫോണ്‍കോള്‍ എത്തി. ഒരു സ്ത്രീയാണ് വിളിച്ചതെന്നാണ് ലഭിക്കുന്ന വിവരം. അമ്മയുടെയും അച്ഛന്റെയും നമ്പര്‍ കുട്ടിയ്ക്ക് നമ്പര്‍ അറിയാമെന്നും കുഞ്ഞിന്റെ അമ്മ പറയുന്നു.

കുട്ടിയുടെ അമ്മയുടെ ഫോണിലേക്കാണ് മോചന ദ്രവ്യം ആവശ്യപ്പെട്ട് ഫോണ്‍ കോള്‍ എത്തിയത്. അഞ്ചു ലക്ഷം രൂപയാണ് സംഘം ആവശ്യപ്പെട്ടത്. അതേസമയം ഫോണ്‍ കോള്‍ തട്ടിക്കൊണ്ടുപോയ സംഘത്തിന്റേത് തന്നെ എന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

ഓയൂര്‍ സ്വദേശി റെജിയുടെ മകള്‍ അഭിഗേല്‍ സാറ റെജിയെയാണ് കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയത്. ഓയൂര്‍ കാറ്റാടിമുക്കില്‍ വെച്ച് കാറിലെത്തിയ സംഘമാണ് തട്ടിക്കൊണ്ടുപോയതെന്നാണ് പരാതി. വെള്ള നിറത്തിലുള്ള ഹോണ്ട അമയിസ് കാറിലാണ് കുഞ്ഞിനെ തട്ടിക്കൊണ്ടുപോയത്.

സഹോദരനൊപ്പം ട്യൂഷന്‍ പോകുന്നതിനിടെയാണ് 6 വയസുകാരിയെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയത്. സംഭവത്തില്‍ സിസിടിവി കേന്ദ്രീകരിച്ച് വ്യാപക തെരച്ചില്‍ നടത്തുകയാണ് പൊലീസ്. കേരളം മുഴുവന്‍ കുഞ്ഞിനായി ഒറ്റക്കെട്ടായി തിരച്ചിലിലാണ്. എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 112 നമ്പറില്‍ അറിയിക്കുക.