സിനിമകളുടെ ഒക്കെ ഫങ്ക്ഷന് പോകാത്തതിന്റെ കാരണം പറഞ്ഞു ചിപ്പി

നിരവധി ആരാധകരുള്ള താരമാണ് ചിപ്പി. വർഷങ്ങൾ കൊണ്ട് അഭിനയ രംഗത്ത് സജീവമാണ് താരം.  സിനിമയിൽ കൂടിയാണ് ചിപ്പി തന്റെ അഭിനയ ജീവിതത്തിന് തുടക്കം കുറിച്ചത്. അതിനു ശേഷം നിരവധി സിനിമകളിൽ ആണ് താരം അഭിനയിച്ചത്. നായികയായും കാമുകിയായും കൂട്ടുകാരിയായും എല്ലാം ചിപ്പി ഇതിനോടകം തന്റെ കഴിവ് തെളിയിച്ചിരുന്നു. ശാലീന സൗന്ദര്യവുമായി പ്രേക്ഷകർക്ക് മുന്നിൽ എത്തിയ താരം വളരെ പെട്ടന്ന് തന്നെ ആരാധകരെയും സ്വന്തമാക്കിയിരുന്നു. എന്നാൽ അഭിനയത്തിൽ സജീവമായി നിൽക്കുന്ന സമയത്ത് ആണ് ചിപ്പി സംവിധായകൻ രഞ്ജിത്തുമായി പ്രണയത്തിൽ ആകുന്നത്. ശേഷം ഇരുവരും വിവാഹിതരാകുകയായിരുന്നു.

വിവാഹ ശേഷം അഭിനയത്തിൽ നിന്ന് കുറച്ച് നാളുകൾ ഇടവേള എടുത്ത താരം മിനിസ്‌ക്രീനിൽ കൂടിയാണ് തിരിച്ച് വരവ് നടത്തിയത്. ഇന്ന് ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന സ്വാന്തനം എന്ന പരമ്പരയിൽ പ്രധാന വേഷത്തിൽ എത്തുകയാണ് ചിപ്പി. ദേവി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് കൊണ്ടാണ് ചിപ്പി ഇപ്പോൾ  പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. നിരവധി ആരാധകരെയാണ് ഇപ്പോൾ ചിപ്പി സ്വന്തമാക്കിയിരിക്കുന്നത്. എന്നും ചിപ്പിയോട് ഒരു പ്രത്യേക ഇഷ്ട്ടമാണ്  ആരാധകർക്ക് ഉള്ളത്. ആ ഇഷ്ട്ടം ഇന്നും അത് പോലെ തന്നെ നിലനിൽക്കുന്നുണ്ട്.

ഇപ്പോഴിതാ ചിപ്പി തന്റെ വിശേഷങ്ങൾ പങ്കുവെച്ച് കൊണ്ട് എത്തിയിരിക്കുകയാണ്. തനിക് പുറത്ത് പോകാൻ കോംപ്ലെക്സ് ആണെന്നാണ് ചിപ്പി പറയുന്നത്. മറ്റുള്ളവർ ആരോഗ്യം ശ്രദ്ധിക്കുന്നത് കാണുമ്പോൾ താൻ അങ്ങനെ ശ്രദ്ധിക്കാറില്ലല്ലോ എന്നാണ് തന്റെ മനസ്സിൽ വരുന്നത്. അത് കൊണ്ട് തന്നെ ആരോഗ്യം ശ്രദ്ധിക്കുന്നവരെ കാണുമ്പോൾ തനിക്ക് കോമ്പ്ലെക്സ് ആണെന്നും ആളുകൾ എന്നെ എന്നും കാണുന്നത് കൊണ്ട് തന്നെ എനിക്ക് കുറച്ച് തടി വെച്ചാൽ തന്നെ അവർ പറയാറുണ്ട് എന്നുമാണ് ചിപ്പി പറയുന്നത്.