ലോകേഷ് സിനിമാറ്റിക് യൂണിവേഴ്‌സ് ; വേറെ ലെവൽ ലൈനപ്പുകൾ

തന്റെ സിനിമയിലെ കഥാപാത്രങ്ങളെ വെച്ച് പത്ത് സിനിമകളുള്ള ഒരു സിനിമാറ്റിക് യൂണിവേഴ്സ് ചെയ്യാൻ തനിക്ക് ആഗ്രഹമുണ്ടെന്ന് സംവിധായകൻ  ലോകേഷ് കനകരാജ് ഒരിക്കൽ പറയുകയുണ്ടായി. എന്നാൽ ആ സമയങ്ങളിൽ അത് അധികമാരും ചർച്ച ചെയ്തില്ല. എന്നാൽ…

തന്റെ സിനിമയിലെ കഥാപാത്രങ്ങളെ വെച്ച് പത്ത് സിനിമകളുള്ള ഒരു സിനിമാറ്റിക് യൂണിവേഴ്സ് ചെയ്യാൻ തനിക്ക് ആഗ്രഹമുണ്ടെന്ന് സംവിധായകൻ  ലോകേഷ് കനകരാജ് ഒരിക്കൽ പറയുകയുണ്ടായി. എന്നാൽ ആ സമയങ്ങളിൽ അത് അധികമാരും ചർച്ച ചെയ്തില്ല. എന്നാൽ ലോകേഷ് കനകരാജിന്റെ നാലാമത്തെ ചിത്രമായ ‘വിക്രം’ ഇറങ്ങിയപ്പോഴാണ് ‘എൽ. സി. യു’ എന്നറിയപ്പെടുന്ന ‘ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സി’ന് തെന്നിന്ത്യൻ സിനിമ ചർച്ചകളിൽ സജീവമായ സ്ഥാനം ലഭിക്കുന്നത്. മുൻ ചിത്രമായ കൈതിയിലെ ചില കഥാപാത്രങ്ങളുടെ റഫറൻസുകൾ വിക്രത്തിൽ ഉപയോഗിച്ചതോടെ എൽ. സി. യു പെട്ടെന്ന് തന്നെ വൈറലായി. പ്രഖ്യാപിച്ചത് മുതൽ ഏറ്റവും വലിയ ഹൈപ്പിൽ നിൽക്കുന്ന വിജയ് യുടെ ലിയോ യെ കുറിച്ച് പോലും പ്രേക്ഷകർക്ക് അറിയേണ്ടത് ചിത്രം ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സ്വിൽ നിന്നുള്ളതാണോ എന്നാണ്. ലിയോ 100 % എൽസിയു ചിത്രമാണെന്ന സൂചനയുണ്ടെങ്കിലും സസ്പെൻസ് ഇപ്പോൾ പൊളിക്കാൻ ലോകേഷ് തയാറല്ല, പകരം ആ ലൈനപ്പിലുള്ള മറ്റ് ചിത്രങ്ങളെ കുറിച്ചുള്ള സൂചനകൾ ഗലാട്ട പ്ലസിന് നൽകിയ അഭിമുഖത്തിൽ ലോകേഷ് വെളിപ്പെടുത്തി . ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സിൽ നിന്നുള്ള ആദ്യ ചിത്രം കൈതിയുടെ രണ്ടാംഭാഗം കൈതി2, കമൽഹാസൻ നായകനായ വിക്രത്തിന്റെ രണ്ടാംഭാഗം, വിക്രത്തിലെ വില്ലൻ റോളക്സിനെ കുറിച്ചുള്ള സ്പിൻ ഓഫ് ചിത്രം ഇവയാണ് ഉറപ്പുള്ള എൽസിയു ചിത്രങ്ങൾ. രജനീകാന്തിനൊപ്പം പ്രഖ്യാപിച്ചിരിക്കുന്ന ചിത്രവും എൽസിയു ആണെന്നാണ് സൂചന. ഇതുകൂടാതെ ഒരു ക്ലൈമാക്സ് ചിത്രം കൂടിയുണ്ടാകുമെന്ന സൂചനയും ലോകേഷ് നൽകുന്നുണ്ട്.  ലിയോയ്ക്ക് രണ്ടാംഭാഗം ഉണ്ടാകാനുള്ള സാധ്യതയും ലോകേഷ് തള്ളുന്നില്ല.മറ്റൊരു പ്രധാനകാര്യം എന്താണെന്ന് വെച്ചാൽ കൈതി, വിക്രം എന്നീ സിനിമകളുടെ നിർമ്മാതാക്കളുമായി ലിയോയുടെ നിർമ്മാതാക്കളായ സെവൻ സ്ക്രീൻ സ്റ്റുഡിയോസ് എൻ. ഒ. സി ഒപ്പിട്ടത് ദേശീയ മാധ്യമങ്ങൾ മുന്നെ റിപ്പോർട്ട് ചെയ്തിരുന്നു.

അതായത് കൈതിയിലെയും വിക്രത്തിലെയും റെഫറൻസുകൾ ലിയോയില് ഉപയോഗിക്കുന്നതിനുള്ള നിയമതടസം ഒഴിവവാക്കാൻ വേണ്ടിയാണ് ഇതെന്ന് മനസിലാക്കാം. അങ്ങനെയാണെങ്കിൽ ലിയോയും ഒരു എൽ. സി. യു ചിത്രമായിരിക്കും എന്നാണ് സ്ഥിതീകരിക്കാത്ത റിപ്പോർട്ടുകൾ ലിയോ ഒക്ടോബർ 19 ന് തീയേറ്ററുകളിലെത്തും. മാസ് ഇൻട്രോയോ പഞ്ച് ഡയലോഗോ ഇല്ലാതെ, വിജയ് ചിത്രങ്ങളുടെ പതിവ് ഫോർമുലകളിൽ നിന്ന് മാറി, വിജയ് യുടെ ഇമേജ് ബ്രേക്കറായി എത്തുന്ന ലിയോയ്ക്കായുള്ള കാത്തിരിപ്പിലാണ് ആരാധകർ. വെറും നാല് സിനിമകൾ കൊണ്ട് മാത്രം ലോകേഷ് കനകരാജ് എന്ന സംവിധായകൻ ഇന്ത്യൻ സിനിമ ചർച്ചകളിൽ നിറഞ്ഞു നിൽക്കുകയാണ്. ബരദ്വാജ് രംഗന്‍ ഉള്‍പ്പടെയുള്ള നിരവധി ജേര്‍ണലിസ്റ്റുകളുമായി ലോകേഷ് നടത്തിയ അഭിമുഖങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. ഇനി ചെയ്യാന്‍ പോകുന്ന സിനിമകളെ പറ്റിയുള്ള ക്ലാരിറ്റി, ലിയോയെ കുറിച്ചുള്ള തന്റെ പ്രതീക്ഷകള്‍, വിജയിയുമായി താന്‍ രണ്ടാമത് ഒന്നിച്ചപ്പോഴുള്ള അനുഭവങ്ങള്‍ തുടങ്ങി നിരവധി കാര്യങ്ങള്‍ അദ്ദേഹം അഭിമുഖങ്ങളില്‍ പറഞ്ഞു പോകുന്നുണ്ട്.ഈ കാര്യങ്ങളിലൊക്കെ ലോകേഷ് വെച്ചു പുലര്‍ത്തുന്ന കോണ്‍ഫിഡന്‍സിനാണ് സോഷ്യല്‍ മീഡിയ കയ്യടിക്കുന്നത്. നേരത്തെ മാസ്റ്ററിന്റെ പ്രൊമോഷന്‍ അഭിമുഖങ്ങളില്‍ മാസ്റ്റര്‍ 50 ശതമാനം തന്റെ സിനിമ ആണെന്നാണ് ലോകേഷ് പറഞ്ഞത്. ഇപ്പോള്‍ ലിയോ അത് 100 ശതമാനവും തന്റെ ചിത്രമാണെന്ന് ലോകേഷ് പറയുന്നതും പ്രതീക്ഷയോടെയാണ് സിനിമാ പ്രേമികള്‍ കാണുന്നത്. അത് മാത്രമല്ല മറ്റ് വിജയ് സിനിമകളില്‍ നിന്ന് വ്യത്യസ്തമായ ഒരു സിനിമയാണ് ലിയോ എന്ന് ലോകേഷ് പറഞ്ഞതും ആരാധകരില്‍ പ്രതീക്ഷയുണ്ടാകുന്നു.ലിയോക്ക് പ്രൊമോഷന്‍ പരിപാടികള്‍ ഇല്ലാതിരുന്നതിലുള്ള ആരാധകരുടെ സങ്കടവും ലോകേഷ് അഭിമുഖങ്ങള്‍ വന്നതുകൊണ്ട് മാറിയെന്നും അഭിപ്രായങ്ങളുണ്ട്.