ദ്വയാർത്ഥം വരുന്ന വരികൾ എനിയ്ക്ക് പെട്ടന്ന് മനസ്സിലാകില്ല എന്നതാണ് സത്യം

പ്രേക്ഷകർക്കു ഏറെ പ്രിയപ്പെട്ട ഗായികയാണ് ചിത്ര. ചിരിച്ച മുഖത്തോടെ അല്ലാതെ ചിത്രയെ ഇത് വരെ പ്രേക്ഷകർ കണ്ടിട്ടില്ല എന്നതാണ് സത്യം. മലയാള സിനിമയുടെ വാനമ്പാടി എന്നാണ് ചിത്ര അറിയപ്പെടുന്നത്. ഇന്ന് പ്രേഷകരുടെ സ്വന്തം ചിത്ര ചേച്ചിയാണ് താരം. മലയാളത്തെ മാത്രമല്ല, നിരവധി ഭാഷകളിൽ നൂറു കണക്കിന് ഗാനങ്ങൾ ആണ് ചിത്ര ആലപിച്ചത്. ചിത്രയുടെ ശബ്‌ദത്തോളം മനോഹരമായ ശബ്‌ദം മറ്റൊരു ഗായികയ്ക്കും ഇല്ല എന്ന് പല സംഗീത സംവിധായകരും പറഞ്ഞിട്ടുണ്ട്. ഇന്ന് സിനിമ ഗാനങ്ങൾ ആലപിക്കുക മാത്രമല്ല, സംഗീത പരിപാടികളുടെ വിധി കർത്താവ് ആയും ചിത്ര പ്രേക്ഷകർക്ക് മുന്നിൽ എത്താറുണ്ട്. അത് കൊണ്ട് തന്നെ താരം പ്രേക്ഷകർക്ക് കൂടുതൽ സുപരിചിതയായി.

cropped-k-s-chitra.jpg

ഇപ്പോഴിതാ ഒരു അഭിമുഖത്തിൽ അവതാരകൻ ചിത്രയോട് ചോദിച്ച ചോദ്യവും അതിനു ചിത്ര നൽകിയ മറുപടിയുമാണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. എല്ലാ കാര്യങ്ങളിലും ചിത്രയ്ക് ഭയങ്കര വൃത്തയാണ് എന്ന് താൻ കേട്ടിട്ടുണ്ട്. ജീവിതത്തിൽ എല്ലാ കാര്യങ്ങളിലും വൃത്തി സൂക്ഷിക്കുന്ന ചിത്രയ്ക്ക് പാടാൻ കിട്ടിയ വരികളിൽ വൃത്തി ഇല്ലാതെ വന്നിട്ടുണ്ടോ എന്നാണ് ചോദ്യം. എന്നാൽ ഇതിനു ചിരിച്ച് കൊണ്ടാണ് ചിത്ര മറുപടി പറഞ്ഞത്. അതിനെ കുറിച്ച് പറയുകയാണെങ്കിൽ ഒരു കഥ പറയേണ്ടി വരും. അത് ഇവിടെ പറയാമോ എന്ന് എനിക്ക് അറിയില്ല. എങ്കിലും പറയാം. ഒരിക്കൽ ഞാൻ ഒരു ഗാനം ആലപിക്കാൻ പോയി. ദ്വയാർത്ഥം വരുന്ന വരികൾ പലപ്പോഴും തനിക്ക് പെട്ടന്ന് മനസ്സിലാകില്ല എന്നതാണ് സത്യം. എന്നാൽ ചിലതൊക്കെ പച്ചയ്ക് വരും.

K--S-Chitra-(3)

ഈ ഗാനത്തിൽ രണ്ടു മൂന്നു തവണ ഇത്തരത്തിൽ പച്ചയ്ക്ക് വാക്കുകൾ വന്നപ്പോൾ ആ വരികൾ ഒന്ന് മാറ്റാൻ പറ്റുമോ എന്ന് ഞാൻ അവരുടെ കാലു പിടിച്ച് ചോദിച്ചു. എന്നാൽ തമിഴിലെ ഒരു പ്രസ്ഥനായ കവിയുടെ വരികൾ ആയിരുന്നു അത്. ഞാൻ അങ്ങനെ ചോദിച്ചത് അദ്ദേഹത്തിന് ഇഷ്ടമായില്ല. അങ്ങനെ ഇളയ രാജ സാറിന്റെ അടുത്ത് പരാതി എത്തി. പിന്നെ സാർ എന്നെ കണ്ടപ്പോൾ എന്നോട് പറഞ്ഞു, ചിത്ര ഒരുപാട് പേരുടെ അധ്വാനം ചേരുന്നതാണ് ഒരു സിനിമ. അദ്ദേഹം മനഃപൂർവം ആ വാരി എഴുതിയത് അല്ല. സിനിമയുടെ ആ സിറ്റുവേഷൻ അനുസരിച്ചാണ് അത് എഴുതിയിരിക്കുന്നത്. നിന്റെ ജോലി അത് നിന്റ ശബ്ദത്തിൽ പാടി കൊടുക്കുക എന്ന് മാത്രമാണ് എന്നും ആണ്. അത് ഒരു അച്ഛൻ മകൾക്ക് തരുന്ന ഉപദേശം ആയിട്ടാണ് തനിക്ക് തോന്നിയിട്ടുള്ളത് എന്നും ചിത്ര പറഞ്ഞു.