മീനാക്ഷി എന്ത് ചെയ്താലും അതിന്റെ ക്രെഡിറ്റ് മഞ്ജു വാര്യർക്ക് നൽകുന്നത് എന്തിനാണ്

നിരവധി ആരാധകർ ആണ് ദിലീപിന് ഉള്ളത്. ദിലീപിനെ പോലെ തന്നെ ആരാധകർ ആണ് താരത്തിന്റെ കുടുംബാഗങ്ങൾക്കും ഉള്ളത്. അതിൽ ഏറെ ആരാധകർ ഉള്ളത് ദിലീപിന്റെ മകൾ മീനാക്ഷിക്ക് ആണ്. സിനിമയിൽ സെലിബ്രിറ്റി അല്ലെങ്കിൽ കൂടിയും…

നിരവധി ആരാധകർ ആണ് ദിലീപിന് ഉള്ളത്. ദിലീപിനെ പോലെ തന്നെ ആരാധകർ ആണ് താരത്തിന്റെ കുടുംബാഗങ്ങൾക്കും ഉള്ളത്. അതിൽ ഏറെ ആരാധകർ ഉള്ളത് ദിലീപിന്റെ മകൾ മീനാക്ഷിക്ക് ആണ്. സിനിമയിൽ സെലിബ്രിറ്റി അല്ലെങ്കിൽ കൂടിയും പ്രേഷകരുടെ ഇടയിൽ ഒരു കൊച്ചു സെലിബ്രിറ്റി കൂടിയാണ് മീനാക്ഷി. കുറച്ച് നാളുകൾ മുൻപ് വരെ സോഷ്യൽ മീഡിയയിൽ സജീവമല്ലാതിരുന്ന മീനാക്ഷി അധികം പൊതു വേദികളിൽ എത്തിയിരുന്നില്ല. അച്ഛനോപ്പം എത്തുമ്പോൾ മാത്രമായിരുന്നു മീനാക്ഷിയെ ആരാധകർ കണ്ടിരുന്നത്. എന്നാൽ സോഷ്യൽ മീഡിയയിൽ അക്കൗണ്ട് തുടങ്ങിയതോടെ മീനാക്ഷിയും പ്രേക്ഷകർക്ക് ഏറെ സുപരിചിതയാകാൻ തുടങ്ങി.

ഇൻസ്റ്റാഗ്രാമിൽ കൂടി മീനാക്ഷി തന്റെ പുതിയ പുതിയ ചിത്രങ്ങളും ഡാൻസ് വിഡിയോകളും എല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്. അതെല്ലാം വലിയ രീതിയിൽ തന്നെ പ്രേഷകരുടെ ശ്രദ്ധ നേടാറുണ്ട്. നൃത്തത്തിൽ തനിക് നല്ല പരിതഞ്ജാനം ആണെന്ന് ഇതിനോടകം തന്നെ മീനാക്ഷി തെളിയിച്ചിട്ടുണ്ട്. എന്നാൽ മീനാക്ഷി തന്റെ ചിത്രങ്ങൾ പങ്കുവെക്കുമ്പോഴും നൃത്ത വിഡിയോകൾ പങ്കുവെക്കുമ്പോഴും എല്ലാം നിരവധി പേരാണ് മീനാക്ഷിയെ ‘അമ്മ മഞ്ജു വാര്യർക്ക് ഒപ്പം താരതമ്യം ചെയ്തു കൊണ്ട് എത്തുന്നത്. അമ്മയെ പോലെ തന്നെ സുന്ദരി ആയിരിക്കുന്നു, അമ്മയുടെ സൗന്ദര്യം അത് പോലെ കിട്ടിയിരിക്കുന്നു, ‘അമ്മയുടെ കഴിവ് അത് പോലെ പകർന്നു കിട്ടിയ മകൾ എന്നൊക്കെ തുടങ്ങി നിരവധി കമെന്റുകളാണന് ഇതിനൊക്കെ വരുന്നത്.

ഇപ്പോഴിതാ ഇത്തരം കമെന്റുകളുമായി എത്തുന്നവരോട് ആരാധകർ തന്നെ പ്രതികരിച്ചിരിക്കുകയാണ്. മീനാക്ഷി ഒരു സ്വതന്ത്ര വ്യക്തി ആണ്. അവർ എന്ത് ചെയ്താലും അതിന്റെ ക്രെഡിറ്റ് എന്തിനാണ് ‘അമ്മ മഞ്ജുവിന് നൽകുന്നത്. കഴിവും സൗന്ദര്യവുമുള്ള ഒരു ‘അമ്മ മാത്രമല്ല മീനാക്ഷിക്ക് ഉള്ളത്, കഴിവും സൗന്ദര്യവും ഉള്ള ഒരു അച്ഛൻ കൂടി ഉണ്ട്. അത് എന്താണ് ആരും പറയാത്തത്? മീനാക്ഷി എന്ത് ചെയ്താലും അത് മീനാക്ഷിയുടെ കഴിവ് കൊണ്ട് മാത്രമാണ്. മീനാക്ഷി സുന്ദരിയാണെങ്കിലും അതിന്റെ ക്രെഡിറ്റും മീനാക്ഷിക്ക് ആണ്. അവൾ ഒരു വ്യക്തിയാണ്. എന്തിനാണ് അവളുടെ ഗുണങ്ങളുടെ ക്രെഡിറ്റ് അവളുടെ അമ്മയ്ക്ക് കൊടുക്കുന്നത്? അവൾ നൃത്തം ചെയ്യുന്നുണ്ടെങ്കിൽ അത് അവളുടെ മാത്രം കഴിവ് കൊണ്ടാണ് തുടങ്ങി നിരവധി കമെന്റുകളാണ് ഇത്തരത്തിൽ വരുന്നത്.