8 വർഷത്തിനിടെ 12 തവണ പാമ്പ് കടിയേറ്റു..വിഷപാമ്പുകൾ തേടിയെത്തുന്ന ശ്രീക്കുട്ടി എന്ന പെൺകുട്ടിയുടെ കഥ

Follow Us :

ഏഴഞ്ഞെത്തുന്ന വിഷപ്പാമ്പുകൾ ശ്രീകുട്ടിയെ പിന്തുടരുകയാണ്. എട്ട് വർഷത്തിനിടയിൽ കടിയേറ്റത് പന്ത്രണ്ട് തവണ കുറുവലങ്ങാടി പഞ്ചായത്തിലെ കളത്തൂർ കണിയോടി സിബി ഷൈനി ദമ്പതികളുടെ മകൾ ശ്രീക്കുട്ടി പല തവണ മരണത്തിന്റെ പടിവാതിൽ വരെ എത്തി ഇതിന്റെ കാരണം ആർക്കും തന്നെ അത്ര അറിയില്ല. കളത്തൂർപുഴയിൽ എത്തിയ വാവ സുരേഷ് ഫേസ്ബുക്കിൽ കുറിച്ച വരികളിൽ ശ്രീക്കുട്ടിയുടെ കഥയുണ്ട്. ചിലരുടെ ശരീരത്തിൽ പാമ്പുകൾക്ക് ഭക്ഷണം എന്ന് സെൻസ് ചെയ്യാൻ പറ്റുന്ന എന്തേലും പ്രതേകത കാണും അതാണ് ഇവർക്ക് ഇത്രേം പ്രാവിശ്യം കടിയേൽക്കുന്നത്.

ഇക്കാര്യം ശെരിയാണോ എന്നറിയാൻ ശാസ്ത്രീയ പരിശോധന വേണം ഇതിനായി വിതക്ത ഡോക്ടർമാരുടെ സംഘവുമായി എത്താമെന്നും സുരേഷ് ഉറപ്പ് നൽകിയിട്ടുണ്ട്. കളത്തൂർ കാണിയൂർ ഭാഗത്ത് തോടിന്റെ കരയിലാണ് സിബിയുടെ വീട്. പാമ്പ് ശല്യം കൂടുതൽ ഉള്ള മേഖലയാണിത്. പത്ത് തവണയും പാമ്പ് കടിയേറ്റത് വീട്ടിലും പരിസരത്തും വെച്ചാണ്. രണ്ട് തവണ പുറത്ത് പോയപ്പോഴും 2013 ൽ ആണ് ആദ്യമായി കടിയേറ്റത്. ഏറ്റവും ഒടുവിൽ കഴിഞ്ഞ തിങ്കളാഴ്ച കടിച്ചത് അണലി ആണ്. വീട്ടിനുളിൽ മുറിയിലേക്ക് ഇഴഞ്ഞു വന്ന പാമ്പ് കടിക്കുകയായിരുന്നു എന്ന് ശ്രീക്കുട്ടി പറയുന്നു. അതിന്റെ ചികിത്സയിലാണ് ശ്രീക്കുട്ടി ഇപ്പോൾ 2013 മുതൽ കഴിഞ്ഞ ദിവസം വരെ മൂന്ന് തവണ അണലിയും നാല് തവണ മൂർക്കനും അഞ്ച് തവണ ഷഖ് വരയനും കടിച്ചു.

കടിയേറ്റാൽ എളുപ്പം ഹോസ്പിറ്റലിൽ പോകും ചിലപ്പോൾ ദിവസങ്ങൾ നീളുന്ന ചികിത്സ ആയിരിക്കും പലവട്ടം റതീവ്ര പരിചരണ വിഭാഗത്തിലായി. അച്ഛൻ സിബി ‘അമ്മ ഷൈനി സഹോദരി സ്വപ്നമോൾ എന്നിവർക്കൊപ്പമാണ് താമസം. പക്ഷെ ഇവരിലാരാണ് പാമ്പ് കടിച്ചിട്ടില്ല. പന്ത്രണ്ട് തവണ കടിയേറ്റെങ്കിലും പേടിയില്ല. പഠിച്ച് മുന്നേറും ദുരിതങ്ങൾ ഏറെ ഉണ്ടെങ്കിലും ഓടിപ്പോകാൻ തയാറല്ല. സുരക്ഷിതമായി താമസിക്കാൻ നല്ലൊരു വീട് വേണം ബിരുദം കഴിഞ്ഞ് LLBക്ക് പഠിക്കുന്ന ശ്രീക്കുട്ടി പറയുന്നു. ചികിത്സക്കായി വൻതുകയാണ് വേണ്ടത്. കൂലിപ്പണിയിലൂടെ ലഭിക്കുന്ന വരുമാനം മാത്രാമാണ് ഇപ്പോൾ ആശ്രയം