മോഹന്‍ലാലുമായി എന്താണ് പ്രശ്‌നമെന്ന് പലരും ചോദിക്കാറുണ്ട്, കലൂര്‍ ഡെന്നിസ്

തിരക്കഥാകൃത്തും നോവലിസ്റ്റുമായ കലൂര്‍ ഡെന്നിസ് മലയാളികള്‍ക്ക് സുപരിചിതനാണ്. നിരവധി സിനിമകളാണ് കലൂര്‍ ഡെന്നിസിന്റെ തൂലികയില്‍ നിന്ന് പിറന്നിട്ടുള്ളത്. ഒരുപാട് കാലമായി മോഹന്‍ലാലും കലൂര്‍ ഡെന്നിസും തമ്മില്‍ എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടോയെന്ന സംശയമുയര്‍ന്നിട്ട്. ഇപ്പോഴിതാ അതിനുള്ള മറുപടി…

തിരക്കഥാകൃത്തും നോവലിസ്റ്റുമായ കലൂര്‍ ഡെന്നിസ് മലയാളികള്‍ക്ക് സുപരിചിതനാണ്. നിരവധി സിനിമകളാണ് കലൂര്‍ ഡെന്നിസിന്റെ തൂലികയില്‍ നിന്ന് പിറന്നിട്ടുള്ളത്. ഒരുപാട് കാലമായി മോഹന്‍ലാലും കലൂര്‍ ഡെന്നിസും തമ്മില്‍ എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടോയെന്ന സംശയമുയര്‍ന്നിട്ട്. ഇപ്പോഴിതാ അതിനുള്ള മറുപടി പറയുകയാണ് അദ്ദേഹം.

കലൂര്‍ ഡെന്നിസിന്റെ വാക്കുകള്‍- എന്തുകൊണ്ടാണ് സൂപ്പര്‍താരം മോഹന്‍ലാലുമൊത്ത് ഒരുപാട് സിനിമകള്‍ ചെയ്യാത്തതെന്ന് പലരും തന്നോട് ചോദിക്കുമായിരുന്നു. ഞാനും മോഹന്‍ലാലും തമ്മില്‍ എന്തെങ്കിലും പ്രശ്‌നമുണ്ടോയെന്ന് പലര്‍ക്കും സംശയമായിരുന്നുവെന്നും കലൂര്‍ ഡെന്നീസ് പറയുന്നു. എന്നാല്‍ മോഹന്‍ലാലിന് വേണ്ടി ഞാന്‍ അഞ്ചു ചിത്രങ്ങളേ എഴുതിയിട്ടുള്ളൂ എന്നും എന്നാല്‍ ആ ചിത്രങ്ങളെല്ലാം വിജയമായിരുന്നു. ഒന്നാണ് നമ്മള്‍, ഇവിടെ എല്ലാവര്‍ക്കും സുഖം, ജനുവരി ഒരു ഓര്‍മ, ഒപ്പം ഒപ്പത്തിനൊപ്പം, എന്റെ എന്റേതുമാത്രം എന്നീ അഞ്ചു ചിത്രങ്ങളാണ് ഞാന്‍ മോഹന്‍ലാലിനുവേണ്ടി എഴുതിയിട്ടുള്ളത്. ഒന്നാണ് നമ്മളില്‍ കഥ മാത്രമേ എന്റേതായുള്ളൂ. തിരക്കഥ ജോണ്‍പോളിന്റേതാണ്. ഞാന്‍ മോഹന്‍ലാലിനുവേണ്ടി ചെയ്ത എല്ലാ ചിത്രങ്ങളും വിജയമായിരുന്നു. അതില്‍ ഏറ്റവും കൂടുതല്‍ പ്രദര്‍ശനവിജയം നേടിയത് ജനുവരി ഒരു ഓര്‍മ ന്ന സിനിമയാണ്. പലരും എന്നോട് ചോദിക്കാറുണ്ട് ഞാനും മോഹന്‍ലാലുമായി എന്തെങ്കിലും പ്രശ്‌നമുണ്ടോയെന്ന്. അങ്ങനെയൊന്നുമില്ലെന്ന് പറഞ്ഞിട്ടും വിശ്വസിക്കാത്ത നിര്‍മ്മാതാക്കളുണ്ട്. ഞാന്‍ ജോഷി മമ്മൂട്ടി ടീമിന്റെ സ്ഥിരം എഴുത്തുകാരനായത് കൊണ്ടാണ് മോഹന്‍ലാലിന്റെ സിനിമകള്‍ കൂടുതല്‍ എഴുതാന്‍ കഴിയാതിരുന്നത്. മമ്മൂട്ടിക്ക് വേണ്ടി കൂടുതല്‍ എഴുതിയതും മോഹന്‍ലാലിനൊപ്പമുള്ള സിനിമകള്‍ കുറഞ്ഞതും യാദൃശ്ചികമായാണ്..മോഹന്‍ലാല്‍ മികച്ച ഒരു നടനാണെന്നും ഒപ്പം ഒപ്പത്തിനൊപ്പം എന്ന സിനിമ ഇറങ്ങിയപ്പോള്‍ എല്ലാവരും പറഞ്ഞിരുന്നത് മോഹന്‍ലാലിന്റെ കഥാപാത്രത്തെ കുറിച്ചായിരുന്നു.