കുടുംബവിളക്കിൽ അമൃത പിന്മാറിയത് വിവാഹം കഴിക്കാനോ?

കുടുംബ വിലക്ക് എന്ന സീരിയലിലൂടെ ആണ് അമൃത പ്രശസ്തിയിൽ എത്തിയത്.ശീതൾ എന്ന കഥാപാത്രം താനായിരുന്നു അമൃതക്ക് ഒരു മാറ്റം ഉണ്ടാക്കിയത്. അതുകൊണ്ട് തന്നെ തനിക്ക് കുടുംബ വിളക്ക് എന്ന സീരിയൽ ആണ് തനിക്ക് പ്രധാനം…

കുടുംബ വിലക്ക് എന്ന സീരിയലിലൂടെ ആണ് അമൃത പ്രശസ്തിയിൽ എത്തിയത്.ശീതൾ എന്ന കഥാപാത്രം താനായിരുന്നു അമൃതക്ക് ഒരു മാറ്റം ഉണ്ടാക്കിയത്. അതുകൊണ്ട് തന്നെ തനിക്ക് കുടുംബ വിളക്ക് എന്ന സീരിയൽ ആണ് തനിക്ക് പ്രധാനം താരം എപ്പോഴും പറയാറുണ്ട്. അടുത്തിടെയാണ് സൂപ്പർഹിറ്റ് പരമ്പരയിൽ നിന്നും നടി അമൃത നായർ പിൻമാറിയത്. ശീതൾ എന്ന കഥാപാത്രത്തെ ആണ് അമൃത അവതരിപ്പിച്ചിരുന്നത്. സീരിയലിൽ നിന്നും പിൻമാറിയതിന്റെ കാരണം അമൃത വ്യക്തമാക്കിയിരുന്നില്ല വിവാഹത്തിന് വേണ്ടിയാണ് താരം പരമ്പരയിൽ നിന്നും പിൻമാറിയതെന്ന് റൂമർസ് ഉണ്ടായിരുന്നു.

ഇപ്പോൾ യാതാർഥ്യം എന്തെന്ന് വ്യക്തമാക്കിയിരിക്കുകയാണ് അമൃത. കുടുംബവിളക്കിൽ നിന്നും പിന്മാറിയത് പെട്ടെന്നായിരുന്നു എന്നും ആ സമയത്ത് കുടുബവിളക്ക് മാത്രമാണ് താൻ ചെയ്തിരുന്നത് എന്നാണ് താരം പറയുന്നത്. ഇതിനിടെ മറ്റൊരു നല്ല പ്രോജക്ട് വന്നു. അത് കിട്ടിയപ്പോൾ കളയാൻ തോന്നിയില്ല. എന്റെ സാഹചര്യത്തിൽ ഒരു ഈ പ്രോജക്ട് കൊണ്ട് മുൻപോട്ട് പോകാൻ പറ്റുന്ന സാഹചര്യം. അതുകൊണ്ട് സീരിയൽ എല്ലാം പ്രോഗ്രാം ആണ്. ഇതിനെക്കുറിച്ച് പറഞ്ഞപ്പോൾ എന്തേലും അഡ്ജസ്റ്റ് ചെയ്യാൻ പറ്റുമോ എന്ന് ചോദിക്കുകയും ഞാൻ നോക്കാം എന്ന് പറയുകയും ചെയ്തു. എന്നാൽ പറ്റിയില്ല ആ പരിപാടിയുടെ ഷെഡ്യൂളും ഡേറ്റും ഒരുമിച്ച് വന്നപ്പോൾ ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥ ആയി. എവിടെ ഡേറ്റ് കൊടുത്താലും നമ്മൾ കാരണം ഒരു പ്രശ്‌നം ഉണ്ടാകാൻ പാടില്ലല്ലോ.

ആലോചിച്ചിരുന്നപ്പോൾ എന്തേലും ഒന്ന് ഒഴിവാക്കണം എന്നായി അല്ലാതെ നടക്കില്ലന്നായിരുന്നു. അങ്ങനെ രണ്ടിൽ ഒന്നെടുക്കേണ്ട അവസ്ഥ വന്നപ്പോൾ കുടുബവിളക്ക് വേണ്ടെന്ന് വെക്കേണ്ടി വന്നതാണ്. നീ എടുത്ത തീരുമാനം ശെരിയാണോ പിന്നീട് അത് തെറ്റായി വരാൻ പാടില്ലേ എന്ന് കുടുംബ വിളക്കിന്റെ സംവിധായകൻ ജോസേട്ടൻ ചോദിച്ചിരുന്നു. ആലോചിച്ചു തീരുമാനം എടുക്കാൻ ആണ് അദ്ദേഹം പറഞ്ഞത്. എനിക്ക് വേറെ ഒന്നും തോന്നിയില്ല. ആ സമയത്ത് ആ പ്രോഗ്രാം എടുക്കുകയായിരുന്നു. പുതിയ പ്രോജക്ടിനെയും പഴയതിനേം കുറ്റം പറയുന്നില്ല. എല്ലാം നല്ലതായി എടുക്കുകയാണ്. പുതിയത് നല്ലൊരു പ്രോഗ്രാം ആയിരിക്കും. അതിൽ നിങ്ങൾ ഒരുപാട് പേരുടെ പ്രാർത്ഥനയും കഷ്ടപ്പാടും എല്ലാം ഉണ്ട്. വളരെ വിജയകരമായി തന്നെ വരുമെന്നാണ് ഉറപ്പ്. കുടുംബ വിളക്കിൽ നിന്നും മാറിയപ്പോൾ വിഷമം തോന്നിയിരുന്നു. കാരണം ഞാൻ ഒട്ടും പ്രതീക്ഷിക്കാതെ വന്നൊരാളാണ്. അത് പോലെ തന്നെ പോകേണ്ടി വന്നു