തടിയുള്ള പെണ്ണുങ്ങൾ നിക്കറിട്ട് ചാടുന്നത് ആദ്യമായി കാണുകയാണ്, ഭാവന പങ്കുവെച്ച വീഡിയോയ്‌ക്കെതിരെ ബോഡി ഷെയിമിങ്

കഴിഞ്ഞ ദിവസമാണ് നടി ഭാവന തന്റെ ഒരു ഡാൻസ് വീഡിയോ പങ്കുവെച്ചത്, തന്റെ സുഹൃത്തുക്കൾക്കൊപ്പമുള്ള ഡാൻസ് വീഡിയോ ആണ് താരം പങ്കുവെച്ചത്, വളരെ പെട്ടെന്നാണ് താരത്തിന്റ ഈ വീഡിയോ ഏറെ ശ്രദ്ധ നേടിയത്, എന്നാൽ…

കഴിഞ്ഞ ദിവസമാണ് നടി ഭാവന തന്റെ ഒരു ഡാൻസ് വീഡിയോ പങ്കുവെച്ചത്, തന്റെ സുഹൃത്തുക്കൾക്കൊപ്പമുള്ള ഡാൻസ് വീഡിയോ ആണ് താരം പങ്കുവെച്ചത്, വളരെ പെട്ടെന്നാണ് താരത്തിന്റ ഈ വീഡിയോ ഏറെ ശ്രദ്ധ നേടിയത്, എന്നാൽ വീഡിയോ പുറത്ത് വന്നതിനു പിന്നാലെ നിരവധി ബോഡി ഷെയിമിങ് ആണ് വീഡിയോക്ക് നേരെ വരുന്നത്, പ്രാധാനമായ്‌ ഇവർ ധരിച്ചെത്തിയ ഷോർട് നെയും ഇവരുടെ നിറത്തിനെയും പറ്റി മോശമായി കമന്റുകൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞു തുടങ്ങി. സയനോരക്ക് നേരെയും ബോഡി ഷെയിമിങ് ഉണ്ടായിരിക്കുകയാണ്, എന്നാൽ ഇത്തരം മോശം കമെന്റുമായി വന്നവർക്ക് മറുപടിയുമായി ആരാധകർ  എത്തിയിരുന്നു, തുടർന്ന് ഈ സംഭവം മറ്റു ഗ്രൂപ്പുകളിലെക്കും ചർച്ച ചെയ്യപ്പെട്ടു. ഇത്തരം സ്വഭാവം സ് മാറേണ്ടതാണ്. വരുന്ന തലമുറയും ഇത്തരം സ്വഭാവങ്ങൾ തുടർന്നാൽ സ്ത്രീക്കൾക് സ്വാതത്ര്യത്തോടെ ഇഷ്ടമുള്ള വസ്ത്രം ധരിച്ച് ആരെയും ഭയക്കാതെ ജീവിക്കാനുള്ള കാലം വീണ്ടും വിദൂരമാകും. എന്നാണ് ഇതിനു മറുപടിയുമായി ആരാധകർ എത്തിയിരിക്കുന്നത്.

അഭിനേത്രികളായ രമ്യ നമ്പീശൻ, ശിൽപ ബാല, മൃദുല മുരളി, ഗായിക സയനോര എന്നിവരാണ് ഭാവനയുടെ കൂടെയുള്ളത്. ‘താൾ’ എന്ന സിനിമയിലെ കഹിൻ ആഗ് ലഗേ എന്ന പാട്ടിനാണ് ഇവർ ചുവടുവയ്ക്കുന്നത്.

മലയാളികളുടെ പ്രിയങ്കരി ആയി മാറിയ താരമാണ് ഭാവന, തുടക്ക കാലത്ത് സഹോദരിയെയും കൂട്ടുകാരിയേയും ഭാവന വേഷങ്ങൾ ചെയ്തിരുന്നു, പിന്നീട് താരത്തെ തേടി നായികാ പദവി എത്തിച്ചേർന്നു. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും കന്നടയിലും എല്ലാം ഭാവന സജീവമാണ്. അന്യഭാഷയില്‍ നിന്നും ഗംഭീര സ്വീകരണവും പിന്തുണയുമായിരുന്നു താരത്തിന് ലഭിച്ചത്. റോമിയോ എന്ന ചിത്രത്തിനിടയിലായിരുന്നു കന്നഡ നിര്‍മ്മാതാവായ നവീനുമായി ഭാവന പ്രണയത്തിലായത്, പിന്നീട് ഇവർ വിവാഹിതരാകുകയും ചെയ്തു, വിവാഹത്തോടെ മലയാള സിനിമയിൽ നിന്നും മാറി നിൽക്കുകയാണ് ഭാവന.നവീനോടൊപ്പം ബാംഗ്ലൂർ ആണ് താരം താമസിക്കുന്നത്,

ഭാവനയുടെ സിനിമ ജീവിതത്തിനു ശക്തമായ പിന്തുണ നൽകിയിരുന്നത് ഭാവനയുടെ പിതാവ് ആയിരുന്നു. അപ്രതീക്ഷിതമായി അച്ഛന്‍ വിടവാങ്ങിയപ്പോള്‍ കുടുംബം ഒന്നടങ്കം വേദനയിലായിരുന്നു. ഭാവനയുടെ സഹോദരനായ ജയദേവ് ബാലചന്ദ്രയും അച്ഛനെക്കുറിച്ചും അനിയത്തിയെക്കുറിച്ചുമൊക്കെയുള്ള രസകരമായ അനുഭവങ്ങള്‍ പങ്കുവെച്ച്‌ എത്താറുണ്ട്.ഭാവനയുടേയും സഹോദരന്റേയും കുട്ടിക്കാല ചിത്രങ്ങള്‍ നേരത്തെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു