Film News

ബോളിവുഡ് ലോകത്തെ ഞെട്ടിച്ച് പെൺപടയുടെ കുതിപ്പ്; 100 കോടിയും കടന്ന് ബോക്ഓഫീസ് പിടിച്ചടക്കി സൂപ്പർ നായികമാർ

ആൺ മേൽക്കോയ്മയുള്ള ബോളിവുഡിനെ ഞെട്ടിച്ച് നായികമാരുടെ വമ്പൻ കുതിപ്പ്. കരീനയും തബുവും കൃതിയും ഒന്നിച്ച ചിത്രമായ ക്രൂ ആണ് രാജ്യമാകെ ചർച്ചയാകുന്നത്. ആഗോള ബോക്സ് ഓഫീസിൽ 100 കോടിയുടെ പിന്നിട്ടാണ് ചിത്രത്തിന്റെ കുതിപ്പ്. വെറും ഒമ്പത് ദിവസങ്ങളിലാണ് മാന്ത്രിക സംഖ്യ കടന്നുള്ള ചിത്രത്തിന്റെ മുന്നോട്ട് പോക്ക്.

മാർച്ച് 29നാണ് ക്രൂ റിലീസ് ചെയ്തത്. കരീന കപൂർ, തബു, കൃതി സനോൺ എന്നിവർ ഏയർ ഹോസ്റ്റസുമാരായാണ് ചിത്രത്തിൽ എത്തിയത്. തങ്ങളുടെ ശമ്പളത്തിന് പുറമേ കൂടുതൽ പണം നേടാൻ അവർ നടത്തുന്ന ശ്രമങ്ങളും അതുണ്ടാക്കുന്ന പ്രശ്നങ്ങളുമാണ് സിനിമ പറയുന്നത്.
ബാലാജി ടെലിഫിലിംസ്, അനിൽ കപൂർ ഫിലിം ആൻഡ് കമ്മ്യൂണിക്കേഷൻസ് നെറ്റ്‌വർക്ക് എന്നിവരാണ് ചിത്രത്തിൻറെ നിർമ്മാതാക്കൾ. രാജേഷ് എ കൃഷ്ണനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ദിൽജിത് ദോസഞ്ജ്, കപിൽ ശർമ്മ, രാജേഷ് ശർമ്മ, സസ്വത ചാറ്റർജി തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

Most Popular

To Top