കുട്ടിയല്ലേ! കുറച്ചു ഓവറാണ്, ദേവ നന്ദക്കെതിരെ വിമർശനം, പോലീസിൽ പരാതി നൽകി മാതാപിതാക്കൾ 

ബാലതാരമായി മാളികപ്പുറം എന്ന ഒറ്റ ചിത്രം കൊണ്ട് പ്രേക്ഷക ശ്രെദ്ധ പിടിച്ചു പറ്റിയ താരമാണ് ദേവ നന്ദ,ഇപ്പോൾ , കുട്ടിത്താരത്തിനെതിരെ  വലിയ സൈബർ ആക്രമണം നടന്നിരിക്കുകയാണ് . ഇതിനെതിരെ പോലീസിൽ പരാതി നൽകിയിരിക്കുകയാണ് മാതാപിതാക്കൾ,ദേവനന്ദ മനഃപൂർവം  അപമാനിക്കപ്പെട്ട എന്നാണ് പരാതിയിൽ പറഞ്ഞിരിക്കുന്നത്. സംസാരം പ്രായത്തിൽ കവിഞ്ഞ പക്വതയോട് കൂടിയാണ് , കുറച്ച ഓവറാണ്  ,കുട്ടിത്തം വേണം എന്നൊക്കെയുള്ള വിമർശനങ്ങൾ ചിലർ ഉന്നയിച്ചിരുന്നു, സംസാരം പ്രായത്തിൽ കവിഞ്ഞ പക്വതയോട് കൂടിയാണ് , കുറച്ച ഓവറാണ്  കുട്ടിത്തം വേണം എന്നൊക്കെയുള്ള വിമർശനങ്ങൾ ചിലർ ഉന്നയിച്ചിരുന്നു

ഈ സിനിമയുടെ പ്രമോഷൻ പരിപാടികളുടെ ഭാഗമായി താരം  ധാരാളം അഭിമുഖങ്ങൾ നൽകിയിരുന്നു.  ഇതിൽ ഒരു അഭിമുഖമാണ്  വലിയ രീതിയിൽ വൈറലായി മാറിയത്. ആ അഭിമുഖത്തിലെ ദേവാനന്ദയുടെ  ചില മറുപടികളെയാണ്  സോഷ്യൽമീഡിയയിലെ ഒരു വിഭാ​ഗം അതിരില്ലാതെ പരി​ഹസിച്ചത്.നാലാം ക്ലാസ് വിദ്യാർത്ഥിനിയായ തള്ള എന്ന രീതിയിൽ വരെ ദേവനന്ദയ്ക്കെതിരെ കമന്റുകൾ വന്നിരുന്നു, പരിഹാസം അതിരുവിട്ടതിനാൽ കഴിഞ്ഞ ദിവസം ദേവനന്ദയുടെ പിതാവ് ഇത്തരക്കാർക്കെതിരെ പരാതി നൽകിയിരിക്കുകയാണ്. ദേവനന്ദയുടെ പിതാവ് സൈബർ പോലീസിലാണ് പരാതി നൽകിയത്.

അത് സോഷ്യൽമീഡിയ വഴി പ്രേക്ഷകരെ അറിയിക്കുകയും ചെയ്തിരുന്നു ദേവാനന്ദയുടെ  കുടുംബം.   മകളുടെ ഏറ്റവും പുതിയ സിനിമയായ ഗു വിൻ്റെ പ്രമോഷൻ പരിപാടികളുടെ ഭാഗമായി എന്റെ വീട്ടിൽ വെച്ച് ഒരു ചാനലിന് മാത്രമായി നൽകിയ അഭിമുഖത്തിൽ നിന്ന് ഞങ്ങളുടെ അനുവാദം ഇല്ലാതെ  മകളെ സമൂഹമധ്യമത്തിൽ മനപൂർവ്വം അപമാനിക്കുക എന്ന ലക്ഷ്യത്തോടെ കണ്ട് ക്രിയേറ്റേഴ്സെന്ന് അവകാശപ്പെടുന്ന കുറച്ച് വ്യക്തികൾ അവരുടെ ഫേസ്ബുക്ക്, യുട്യൂബ്, ഇൻസ്റ്റാഗ്രാം ചാനലുകളിലും പേജുകളിലും മുകളിൽ പറഞ്ഞ ചാനലിൽ വന്ന ഇൻറർവ്യൂവിൽ നിന്നും ഒരു ഭാഗം മാത്രം ഡൗൺലോഡ് ചെയ്ത് അവരുടെ സ്വന്തം വീഡിയോ കൂടി ചേർത്ത് പ്രചരിപ്പിക്കുകയും ചെയ്തു. ഇവരുടെ ഈ പ്രവർത്തികൊണ്ട്  പത്ത് വയസുള്ള മകൾക്ക് മാനസിക ബുദ്ധിമുട്ട് ഉണ്ടാവുകയും സമൂഹമധ്യത്തിൽ മനപൂർവ്വം അപമാനിക്കപ്പെടുകയും ചെയ്യുകയുണ്ടായിട്ടുണ്ട്. ഈ പ്രൊഫൈൽ ഡീറ്റെയിൽസ് അടുത്ത പേജിൽ കൊടുത്തിട്ടുള്ളവയാണ്. ഈ പ്രൊഫൈലിൽ അപ്‌ലോഡ് ചെയ്ത വീഡിയോകൾ എത്രയും പെട്ടെന്ന് ഡിലീറ്റ് ചെയ്യിക്കാനും ഈ വ്യക്തികളുടെ പേരിൽ നിയമനടപടികൾ സ്വീകരിക്കുവാനും താഴ്മയായി അപേക്ഷിക്കുന്നു എന്നായിരുന്നു ദേവനന്ദയുടെ പിതാവ് നൽകിയ പരാതിയിൽ എഴുതിയിരുന്നത്.