Categories: Film News

പഴയ സിനിമകളിലും, നാടകങ്ങളിലും കണ്ടു വന്ന വിഗ്ഗ് ഇന്നത്തെ സിനിമയിൽ കണ്ടപ്പോൾ അരോചകമായി തോന്നി! ‘തങ്കമണി ‘ചിത്രത്തിനെത്തുന്ന വിമർശനം

കേരളത്തെ നടുക്കിയ തങ്കമണി സംഭവത്തെ ആസ്പദമാക്കി രതീഷ് രഘു നന്ദൻ സംവിധാനം ചെയ്ത ദിലീപ് ചിത്രമായിരുന്നു ‘തങ്കമണി’. ചിത്രം ആദ്യ ദിനം തന്നെ പരാചയപെട്ട രീതിയിലാണ് പ്രേക്ഷകർ പറഞ്ഞിരുന്നത്, മോശം തിരക്കഥ എന്നും മോശപെര്ഫോമന്സും ആയിരുന്നു സിനിമ പരാചയപെട്ടത് എന്നാണ് ഒരു കൂട്ടം ആളുകൾ പറയുന്നത് എന്നാൽ അതിനേക്കാൾ വിമർശനം പ്രേക്ഷകർ പറയുന്നത് ചിത്രത്തിന്റെ മേക്കപ്പ് ഡിപ്പാർട്മെന്റിനും, ടെക്നിക്കൽ മേഖലക്കുമാണ്

ഇപ്പോൾ സിനിമകളിൽ നാടകീയത വിട്ടു റിയലിസ്റ്റിക്കായുള്ള കാര്യങ്ങൾ ആണല്ലോ എത്തുന്നത്, എന്നാൽ തങ്കമണിയിൽ അങ്ങനെയല്ല, അതിൽ നായകനെ വയസ്സ് കുറയ്ക്കാനായുള്ള മേക്കപ്പ് കാണുമ്പൊൾ എന്തോ ഒരു വിരസത അനുഭവിക്കുന്നു, നായകനും മറ്റു ആർട്ടിസ്റ്റുകൾക്കും കൊടുത്തിരിക്കുന്ന വിഗ്ഗ് അറുബോറാണ്  എന്നാണ് പ്രേക്ഷകർ പറയുന്നത്

പഴയ സിനിമകളിലും, നാടകങ്ങളിലും കണ്ടുവരുന്ന വിഗ്ഗ് ഇന്നത്തെ ഈ സിനിമയിൽ കണ്ടപ്പോൾ ശരിക്കും അരോചകമായി തോന്നി, ദിലീപിന്റെ പഴയ കാലത്തെ ഗെറ്റപ്പിനും, പ്രായമായ ഗെറ്റപ്പിനും നൽകിയ ഹെയർ സ്റ്റയിൽ കാണുമ്പോൾ ഇന്നത്തെ മലയാള സിനിമയെ കുറിച്ച് ചിത്രത്തിന്റെ അണിയറപ്രവര്തകര് മറന്നു എന്നാണ് തോന്നുന്നത്, ചിത്രത്തിൽ ദിലീപിന് മാത്രമല്ല, മനോജ് ക ജയന്റെ കഥപാത്രത്തിനും നൽകിയ മേക്കപ്പും വിഗ്ഗും കണ്ടാൽ സഹതാപം ആണ് തോന്നുന്നത് എന്നാണ് ചിത്രം കണ്ട പ്രേക്ഷകർ പറയുന്നത്

 

Suji