വിജയ് അറ്റ്ലി കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ‘ദളപതി 68’ 2023 ജൂണിൽ ആരംഭിക്കും

ദിവസങ്ങൾക്ക് മുൻപ് സംവിധായകൻ അറ്റ്ലിയുടെ ഭാര്യ പ്രിയയുടെ ബേബി ഷവറിൽ നടൻ വിജയ് പങ്കെടുത്തത് വാർത്തയായിരുന്നു, ഇപ്പോഴിതാ സംവിധായകൻ ലോകേഷ് കനകരാജിന്റൈ ‘ദളപതി 67’ എന്ന സിനിമ പൂർത്തിയാക്കിയാൽ വിജയ് അറ്റ്ലിക്കൊപ്പം പ്രവർത്തിക്കുമെന്നുള്ള വാർത്തകളാണ് പുറത്ത് വരുന്നത്. കലാനിധി മാരന്റെ ഉടമസ്ഥതയിലുള്ള സൺ പിക്ചേഴ്സ് നിർമ്മിക്കുന്ന ചിത്രം 300 കോടി ബജറ്റിൽ ഒരുങ്ങുമത്രെ.

നിലവിൽ വിജയ് ഒരു ചിത്രത്തിന് 100 കോടിയിലധികം പ്രതിഫലം വാങ്ങുന്ന സാഹചര്യത്തിൽ, സംവിധായകൻ അറ്റ്ലിയ്ക്കൊപ്പമുള്ള ഈ ചിത്രത്തിന് 150 കോടി രൂപ താരത്തിന് പ്രതിഫലം നൽകുമെന്നും പറയപ്പെടുന്നു. ദളപതി 68 എന്ന ചിത്രം 2023 ജൂണിൽ ആരംഭിക്കുമെന്നും റിപ്പോർട്ട് ഉണ്ട്.എന്നാൽ ഇതുവരെ സിനിമയെക്കുറിച്ച് ഔദ്യോഗിക പ്രഖ്യാപനം ഒന്നും തന്നെ ഉണ്ടായിട്ടില്ല.

മെർസൽ, ബിഗിൽ, തെരി എന്നീ ചിത്രങ്ങൾക്ക് ശേഷം അറ്റ്ലിക്കൊപ്പം വിജയ് അഭിനയിക്കുന്ന നാലാമത്തെ ചിത്രമാവും ദളപതി 68. അതേ സമയം അറ്റ്ലി തന്റെ ആദ്യ ബോളിവുഡ് ചിത്രത്തിന്റെ തിരക്കിലാണ്. ഷാരൂഖാനെ നായകനാക്കി അറ്റ്ലി ഒരുക്കുന്ന സിനിമയാണ് ജവാൻ. ചിത്രത്തിൽ നയൻ താര നായികയാവുന്നു. താരത്തിന്റെ ബോളിവുഡ് അരങ്ങേറ്റ ചിത്രമാണ് ജവാൻ.

Aiswarya Aishu