ഗായകന്‍ ഹരിഹരന്‍ ഇനി നായകന്‍: ‘ദയാഭാരതി’ ടൈറ്റില്‍ പോസ്റ്റര്‍ എത്തി

പ്രശസ്ത പിന്നണി ഗായകന്‍ ഹരിഹരന്‍ ഇനി നായകനും. ഹരിഹരന്‍ നായകനാവുന്ന പുതിയ ചിത്രം ‘ദയ ഭാരതി’യുടെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത്. സംവിധായകന്‍ വിനയന്‍ ആണ് ചിത്രത്തിന്റെ അപ്‌ഡേറ്റ് പങ്കുവെച്ചത്. തമ്പുരാന്‍ ഇന്റര്‍നാഷണല്‍ ഫിലിം ആന്‍ഡ്…

പ്രശസ്ത പിന്നണി ഗായകന്‍ ഹരിഹരന്‍ ഇനി നായകനും. ഹരിഹരന്‍ നായകനാവുന്ന പുതിയ ചിത്രം ‘ദയ ഭാരതി’യുടെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത്. സംവിധായകന്‍ വിനയന്‍ ആണ് ചിത്രത്തിന്റെ അപ്‌ഡേറ്റ്
പങ്കുവെച്ചത്.

തമ്പുരാന്‍ ഇന്റര്‍നാഷണല്‍ ഫിലിം ആന്‍ഡ് ഇവന്റസിന്റെ ബാനറില്‍ ബി വിജയകുമാറും, ചാരങ്ങാട്ട് അശോകനും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. കെജി വിജയകുമാറാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിക്കുന്നത്. തമ്പുരാന്‍ ചിട്ടി ഫണ്ട്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ കീഴിലുള്ള ചലച്ചിത്ര നിര്‍മാണ കമ്പനിയുടെ ആദ്യ ചിത്രവുമാണ്.

ദേശീയ അവാര്‍ഡ് ജേതാവ് നഞ്ചിയമ്മ, കൈലാഷ്, അപ്പാനി ശരത്ത്, ഗോകുലം ഗോപാലന്‍, എ. വി. അനൂപ്, ദിനേശ് പ്രഭാകര്‍, നേഹാ സക്‌സേന, നിയ, ബാദുഷ, വര്‍ക്കല ഹരിദാസ്, സഞ്ജു പാല, കവിരാജ്, ജയരാജ് നിലേശ്വരം പി നാരായണന്‍, സുജാത നെയ്യാറ്റിന്‍കര, ബിനി ജോണ്‍ വിഷ്ണു നെടുമങ്ങാട്, മഞ്ജു തൊടുപുഴ, അഞ്ജന, ബേബി ദേവാനന്ദ എന്നിവര്‍ക്കൊപ്പം നൂറോളം ആദിവാസി കലാകാരന്മാരും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

അതിരപ്പള്ളി, അനക്കയം, തിരുവനന്തപുരം അട്ടപ്പാടി എന്നിവിടങ്ങളിലായിരുന്നു ചിത്രത്തിന്റെ ഷൂട്ടിംഗ് നടന്നത്. മാര്‍ച്ചിലാണ് ചിത്രം തീയറ്ററുകളിലെത്തുന്നത്. ആദിവാസി ഊരിലെ ഒരു ഏകാധ്യാപിക വിദ്യാലയത്തിന്റെ പശ്ചാത്തലമാണ് ചിത്രത്തിന്റെ കഥ. അവിടെയെത്തിയ രണ്ട് അധ്യാപികമാര്‍ ഊരുകളിലെ ക്രൂരമായ ആദിവാസി ചൂഷണത്തിനെതിരെ പ്രതികരിക്കുന്നു. തുടര്‍ന്ന് അധ്യാപികമാര്‍ക്ക് സമൂഹത്തില്‍ നിന്നും നേരിടേണ്ടിവന്ന പ്രശ്‌നങ്ങളാണ് ചിത്രം പറയുന്നത്. ഹരിഹരന്‍ അവിടെ എത്തുന്നതും പിന്നീട് ഉണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് ചിത്രം പറയുന്നത്.

മെല്‍ബിന്‍, സന്തോഷ് എന്നിവരാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. പ്രഭാവര്‍മ, ജയന്‍ തൊടുപുഴ ഡാര്‍വിന്‍ പിറവം എന്നിവരുടെ വരികള്‍ക്ക് സംഗീതം നല്‍കുന്നത് സ്റ്റില്‍ജു അര്‍ജുനാണ്. ഹരിഹരന്‍, നഞ്ചിയമ്മ, രാധിക അശോക്, ഒവിയാറ്റസ് അഗസ്റ്റിന്‍, ഹരിത വി. കുമാര്‍ ഐഎഎസ് എന്നിവരാണ് ഈ ചിത്രത്തിലെ ഗായകര്‍. എഡിറ്റിംഗ് : രതീഷ് മോഹന്‍. അസോ. എഡിറ്റേഴ്സ് : ബിപിന്‍ ബോബന്‍, ജോണ്‍സണ്‍. അസോസിയേറ്റ് : സെബിന്‍. കോസ്റ്റ്യൂംസ് : സുകേഷ് താനൂര്‍. പശ്ചാത്തല സംഗീതം : ശ്യാം ധര്‍മ്മന്‍. സഹസംവിധാനം : അയ്യപ്പന്‍, അനില്‍, രേഷ്മ. സംഘട്ടനം : ഡ്രാഗണ്‍ ജിറോഷ്.കലാസംവിധാനം : ലാലു തൃക്കുളം എന്നിവരാണ് മറ്റ് അണിയറയിലുള്ളത്.