ജി വി പ്രകാശ് കുമാറിന്റെ റൊമാന്റിക് കോമഡി ചിത്രം; ഡിയർ ഇനി ഒടിടിയിലും കാണാം

ജി വി പ്രകാശ് കുമാർ ചിത്രമായി എത്തിയ ഡിയർ ഒടിടിയിൽ. ചിത്രത്തിന്റെ സംവിധാനം ആനന്ദ് രവിചന്ദ്രനാണ്. ഐശ്വര്യ രാജേഷാണ് നായികയായി എത്തിയത്. റൊമാന്റിക് കോമഡി വിഭാ​ഗത്തിന്റെ ചിത്രത്തിന്റെ സംഗീതം ജി വി പ്രകാശ് കുമാറാണ്. ഛായാഗ്രാഹണം ജഗദീഷ് സുന്ദരമൂർത്തിയാണ്. സൗണ്ട് മിക്സിംഗ് രാഘവ് രമേശായ ചിത്രത്തിന്റെ വസ്‍ത്രാലങ്കാരം അനുഷ മീനാക്ഷി ആണ്. തിരക്കഥയും ആനന്ദ് രവിചന്ദ്രനാണ്. കൊറിയോഗ്രാഫി രാജു സുന്ദരം, ബ്രിന്ദ. സൗണ്ട് മിക്സിംഗ് ഉദയ് കുമാറാകുന്ന ചിത്രത്തിന്റെ സൗണ്ട് ഡിസൈനും രാഘവ് രമേശാണ്.

നെറ്റ്ഫ്ലിക്സിലൂടെയാണ് ചിത്രം സ്ട്രീം ചെയ്യുന്നത്. ഇടിമുഴക്കം എന്ന ചിത്രമാണ് ജി വി പ്രകാശ്‍ കുമാറിന്റേതായി ഇനി റിലീസ് ചെയ്യാനുള്ളത്. സീനു രാമസ്വാമി ആണ് ചിത്രം സംവിധാനം ചെയ്തിട്ടുള്ളത്. ഗായത്രിയാണ് നായികയായി എത്തുന്നതെന്നാണ് റിപ്പോർട്ട്. നിർമാണം കലൈമകൻ മുബാറക്കാണ്. ഗ്രാമീണ പശ്ചാത്തലത്തിൽ ഒരുക്കുന്ന ഇടിമുഴക്കം സിനിമയുടെ ഛായാഗ്രാഹണം തേനി. എൻ ആർ രഘുനന്ദനാണ് സംഗീത സംവിധാനം നിർവഹിക്കുന്നത്.